‘വൈദികരേ, നിങ്ങൾ ദിവ്യകാരുണ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക’: കർദ്ദിനാൾ ലൂയിസ് സാക്കോ

മെത്രാന്മാരോടും വൈദികരോടും ദിവ്യകാരുണ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കൽദായ കത്തോലിക്കാ സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് സാക്കോ. ഉത്തര ഇറാഖിലെ ഇർബിൽ പ്രവിശ്യയിലുള്ള അങ്കാവയിൽ നടന്ന മെത്രാന്മാരുടെയും വൈദികരുടെയും വാർഷികധ്യാനത്തിലാണ് കർദ്ദിനാൾ ലൂയിസ് സാക്കോ ഈ അഭ്യർത്ഥന നടത്തിയത്.

നാം ലോകത്തിനു നൽകുന്ന ക്രിസ്തുസാക്ഷ്യം പ്രാർത്ഥനയും ദിവ്യകാരുണ്യവുമാണ്. വിശുദ്ധ കുർബാന സാർവ്വത്രികമായ രീതിയിൽ അർപ്പിക്കുകയും ഏകാന്തതയിലുളള പ്രാർത്ഥനയ്ക്കും, കൂട്ടായ്മയിലുള്ള പ്രാർത്ഥനയ്ക്കും പ്രാധാന്യം നൽകുകയും വേണം. മെത്രാൻ പദവി എന്നത് ആദരവോ, യോഗ്യതയോ അനുസരിച്ചു നൽകപ്പെടുന്ന ഒന്നല്ല. അത് ഒരു പ്രത്യേക വിളിയാണ് – അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫ്രാൻസിസ് മാർപാപ്പ അടുത്തവർഷം ഇറാഖിലേയ്ക്ക് നടത്തുവാനിരിക്കുന്ന ഇടയസന്ദർശനത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇറാഖി സഭ. പാപ്പായുടെ സന്ദർശനത്തിനായുള്ള ആത്മീയ ഒരുക്കത്തിലാണ് ഇവർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.