പ്രതിസന്ധിയുടെ നടുവിലും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായഹസ്തമൊരുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം: ആർച്ചുബിഷപ്പ് കുര്യൻ വയലുങ്കൽ

പ്രതിസന്ധിയുടെ നടുവിലും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായഹസ്തമൊരുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന്  അപ്പസ്‌തൊലിക് നൂൺഷ്യോ ആർച്ചുബിഷപ്പ് കുര്യൻ വയലുങ്കൽ. കോട്ടയം അതിരൂപതയുടെ ഇടുക്കിയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യവികസന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈറേഞ്ചിന്റെ പ്രത്യേക പശ്ചാത്തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന സ്വാശ്രയസംഘാംഗങ്ങൾക്ക് ഭവനനിർമ്മാണം, ഭവന പുനരുദ്ധാരണം, ശൗചാലയങ്ങളുടെ നിർമ്മാണം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾക്ക് സഹായമൊരുക്കുന്നതാണ് സൊസൈറ്റിയുടെ പുതിയ പദ്ധതി.

ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് ഫാ. ജോബി പൂച്ചുകണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഗ്രാമതല അനിമേറ്റർമാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.