അൽഫോൻസാമ്മയെപ്പോലെ ദൈവപദ്ധതിക്ക് നാമും വിധേയരാകണം: മാർ പള്ളിക്കാപറമ്പിൽ

നമ്മുടെ ജീവിതത്തിലെ സഹനങ്ങളും വേദനകളും ദൈവത്തിന്റെ മഹത്വം വെളിപ്പെടുന്നതിന് വേണ്ടി ദൈവം ഒരുക്കി തരുന്നവയാണെന്നും അൽഫോൻസാമ്മയെപ്പോലെ ദൈവപദ്ധതിക്ക് നാമും വിധേയമാകുമ്പോഴാണ് ദൈവം മഹത്വപ്പെടുന്നതെന്നും പാലാ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ. അൽഫോൻസാമ്മയുടെ തിരുനാളിന്റെ ഏഴാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്റെ മനോഹരമായ പരിപാലനയിൽ വിശ്വസിച്ചുകൊണ്ട് മിശിഹായുടെ സഹനത്തിന്റെ കുറവിനെ തന്റെ ജീവിതംകൊണ്ട് അൽഫോൻസാമ്മ പരിഹരിക്കുകയാണ് ചെയ്തത്. സഹനങ്ങളുണ്ടായപ്പോൾ അൽഫോൻസാമ്മ ആരോടും പരാതി പറയാതെ ദൈവപരിപാലനയിൽ ആശ്രയിച്ച് മുൻപോട്ട് പോയി. ദൈവീക പദ്ധതിക്ക് ഓരോ നിമിഷവും നാം വിട്ടുകൊടുത്താലേ സഹനങ്ങൾ രക്ഷാകരമാക്കുവാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.