കാർട്ടിന്റെ നേതൃത്വത്തിൽ ക്‌നാനായ സ്റ്റാർസ് മെറിറ്റ് ഡേ സംഘടിപ്പിച്ചു

ക്‌നാനായ യുവതീയുവാക്കൾക്ക് മൂല്യാധിഷ്ഠിത ജീവിതദർശനം നല്‍കുന്നതിനും മെച്ചപ്പെട്ട ജീവിതനേട്ടങ്ങൾക്ക് വഴിയൊരുക്കുന്നതിനുമായി കോട്ടയം അതിരൂപതയിൽ രൂപീകരിച്ചിരിക്കുന്ന ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് ആൻഡ് ട്രെയിനിംഗിന്റെ (KART) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്‌നാനായ സ്റ്റാർസ് കുട്ടികളുടെ പ്രവർത്തന വിലയിരുത്തലിനെ അടിസ്ഥാനമാക്കി മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ക്‌നാനായ ഗ്ലോബൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടത്തപ്പെട്ട മെറിറ്റ് ഡേ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കാർട്ട് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, അക്കാദമിക് ഡയറക്ടർ ഡോ. ജോസ് ജെയിംസ്, ഫാ. ജോയി കട്ടിയാങ്കൽ, കാർട്ട് മെന്റേഴ്‌സ് തുടങ്ങിയവർ പങ്കെടുത്തു.

ക്‌നാനായ സ്റ്റാർസ് കുട്ടികൾക്കായി 2020 വർഷത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മാർ മാത്യു മൂലക്കാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓൺലൈൻ ക്വിസ്, ഓൺലൈൻ പ്രസംഗം, ഓണപ്പാട്ട്, ലേഖനങ്ങൾ, കേരള ശ്രീമാൻ, മലയാളി മങ്ക, ദേശഭക്തിഗാനം, ബേദ്‌ലഹേമിലേയ്ക്കൊരു യാത്ര വീഡിയോ തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങളാണ് കൊറോണക്കാലത്ത് മുഖ്യമായും സംഘടിപ്പിച്ചത്. കൂടാതെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച്, പഞ്ചായത്ത് പ്രസിഡന്റു പദവിയിലെത്തിയ ക്‌നാനായ സ്റ്റാർ ജോണിസ് പി. സ്റ്റീഫൻ, ബ്ലോക്ക് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട കാർട്ട് മെന്റർ ഡോ. മേഴ്‌സി ജോൺ, എം.ജി. യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. അജിത് ജെയിംസ് എന്നിവരെ യോഗത്തിൽ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.