സ്‌പെയിനില്‍ ദയാവധ നിയമം പ്രാബല്യത്തിലേക്ക്: ജീവന്റെ സാക്ഷ്യത്തിനായി ആഹ്വാനം ചെയ്ത് കർദ്ദിനാൾ ഓസോറോ

സ്‌പെയിനിൽ ജൂൺ 25-ന് ദയാവധ നിയമം പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് വേദന അറിയിച്ച് കത്തോലിക്കാ സഭ. ഈ നിയമം വളരെ വേദനാജനകമാണെന്നും എങ്കിലും മുമ്പത്തേക്കാൾ കൂടുതലായി ജീവിതത്തിന് സാക്ഷ്യം വഹിക്കാനുള്ള സമയമാണിതെന്നും കർദ്ദിനാൾ കാർലോസ് ഓസോറോ പറഞ്ഞു. മരണത്തിനു പകരം നാം നൽകേണ്ടത് ജീവിതവും പരിചരണവുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

“ജീവൻ നൽകാനാണ് ക്രിസ്തു വന്നത്. ക്രിസ്തു നമ്മോട് കാണിച്ച സ്നേഹത്തോടും അഭിനിവേശത്തോടും കൂടി നമുക്ക് പരസ്പരം സ്നേഹിക്കാം. സ്‌പെയിൻ മരിക്കണമെന്ന പ്രലോഭനത്തിലാണ് ഇത്തരമൊരു നിയമം നിർമ്മിച്ചിരിക്കുന്നത്. നാം കൈവരിക്കുന്ന പുരോഗതി മനുഷ്യനെ അതിന്റെ എല്ലാ വശങ്ങളിലും മനുഷ്യനാക്കുവാൻ വേണ്ടിയാണ്. ജീവിതത്തെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരത്തിലുള്ള സംസ്കാരം തുടക്കം മുതൽ മരണം വരെ മനുഷ്യന്റെ അന്തസ്സിനേയും ജീവന്റെ അനിവാര്യതയെയും മറക്കുന്നു” – അദ്ദേഹം പറഞ്ഞു.

“ഈ ലോകത്ത് ആരും ഒരു ഭാരമല്ല. പ്രത്യേകിച്ച് രോഗികളെ ഒരു വ്യക്തിയെന്ന നിലയിലാണ് കാണേണ്ടത്. മനുഷ്യന്റെ ജീവനാണ് കേന്ദ്രസ്ഥാനം നൽകേണ്ടത്. അതിനാൽ ജീവന്റെ മൂല്യത്തെ മനസ്സിലാക്കിക്കൊണ്ട് നാം ജീവൻ നൽകേണ്ടവരാണെന്നു ലോകത്തെ കാണിച്ചുകൊടുക്കേണ്ട സമയമാണിത്” – അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.