പീഡനകാല ഓര്‍മകളുമായി ഇറാഖി പുരോഹിതന്‍ ഷമാഷ

2014ലെ ഐഎസ് അധിനിവേശത്തില്‍ അനവധി ജനങ്ങള്‍ക്ക് തങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടതായി വന്നിരുന്നു. വിശ്വാസം സംരക്ഷിക്കാനായി അവര്‍ക്ക് നേരിടേണ്ടി വന്ന ക്‌ളേശങ്ങളുടെയും പീഡനങ്ങളുടെയും കഥകള്‍ ഓര്‍ത്തെടുക്കുയാണ് ഫാദര്‍ ഷമാഷ എന്ന ഇറാഖി പുരോഹിതന്‍. വിശ്വാസജീവിതത്തിന്റെ അര്‍ത്ഥമമെന്താണെന്ന് ഇറാഖി ജനത മനസ്സിലാക്കിയത് അവര്‍ക്ക് നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളിലൂടെയാണ്  എന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഒരുലക്ഷത്തി ഇരുപതിനായിരം ക്രൈസ്തവര്‍ ജീവിച്ചിരുന്ന ടെല്‍സ്‌കഫ് നഗരമാണ് ഇദ്ദേഹത്തിന്റെ സ്വദേശം. ക്രൈസ്തവരല്ലാതെ മറ്റൊരു മതസ്ഥരും അവിടെയുണ്ടായിരുന്നില്ല. ഇന്ന് അവിടം തരിശുനിലത്തിന് തുല്യമായിരിക്കുന്നു എന്ന് ഫാദര്‍ ഷമാഷ പറയുന്നു. ഇസ്ലാമിക് ഭീകരര്‍ ദേവാലയങ്ങള്‍ തകര്‍ത്തു കളയുകയും പുരോഹിതരെ ചുട്ടുകൊല്ലുകയും ചെയ്തിരുന്നു.

അതേപോലെ തന്നെ ഭീകരര്‍ പിടിച്ചെടുത്ത നഗരമാണ് മൊസൂള്‍. ഇവിടം പൂര്‍ണ്ണമായി ഐഎസ് ഭീകരരുടെ കൈവശമായിരുന്നു. ക്രൈസ്തവര്‍ക്ക് അവര്‍ വ്യവസ്ഥകള്‍ നല്‍കി. ഒന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തുക. രണ്ടാമത് ജിസ്യാ നികുതി നല്‍കുക, അതുമല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാകുക. ”തീരുമാനമെടുക്കാന്‍ അധികം ദിവസം ആലോചിക്കേണ്ടി വന്നില്ല. ഒറ്റ മണിക്കൂര്‍ കൊണ്ട് തീരുമാനമെടുത്തു. കയ്യിലെടുക്കാന്‍ സാധിക്കുന്ന വസ്തുക്കളുമായി ഓരോരുത്തരും അവരുടെ ജീവനും  കൊണ്ട് പലായനം ചെയ്തു. ഒരാള്‍ പോലും തങ്ങളുടെ വിശ്വാസത്തെ ബലി കഴിക്കാന്‍ തയ്യാറായില്ല. പകരം അവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ഓടിപ്പോയി. എല്ലാം ഉപേക്ഷിച്ചാണ് അവര്‍ പോയത്,” ഫാദര്‍ ഷമാഷയുടെ വാക്കുകള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.