
ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കൽ അനുസ്മരണവും അവാർഡുദാനവും നാളെ പാലാ ചെത്തിമറ്റം ദൈവദാൻ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. സാന്ത്വന ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണം നടക്കുന്നത്. വൈകുന്നേരം 4.30 നു ളാലം സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോണ്സണ് പുള്ളീറ്റിന്റെ അധ്യക്ഷതതയിൽ ചേരുന്ന സമ്മേളനത്തിൽ ജോസ് കെ. മാണി എംപി അവാർഡ് സമ്മാനിക്കും. പാലാ മുനിസിപ്പൽ ചെയർപേഴ്സണ്‍ പ്രഫ. സെലിൻ റോയി അനുസ്മരണ പ്രഭാഷണം നടത്തും.
പാലാ സ്നേഹാലയത്തിനാണ് ഫാ. കൈപ്പൻപ്ലാക്കൽ അവാർഡ്. ഭിന്നശേഷിക്കാരായ 60 വൃദ്ധ സ്ത്രീകളെ സംരക്ഷിക്കുന്ന സ്ഥാപനമാണ് സ്നേഹാലയം. 2017-18 വർഷത്തിലെ മികച്ച അഗതി സംരക്ഷണ സ്ഥാപനത്തിന് വി.വി. മൈക്കിൾ തോട്ടുങ്കൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് 25000 രൂപയും മെമന്റോയും അടങ്ങുന്ന ഫാ. കൈപ്പൻപ്ലാക്കൽ അവാർഡ്.
മുനിസിപ്പൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, മുനിസിപ്പൽ കൗണ്‍സിലർ പി. പ്രസാദ്, സ്നേഹഗിരി കോണ്ഗ്രിഗേഷൻ അസി. മദർ ജനറൽ സിസ്റ്റർ കാർമൽ ജിയോ, ഫാ. കൈപ്പൻപ്ലാക്കൽ സാന്ത്വന ഫൗണ്ടേഷൻ പ്രസിഡന്റ് വി.വി. മൈക്കിൾ തോട്ടുങ്കൽ, സെക്രട്ടറി ഡോ. സെബാസ്റ്റ്യൻ നരിവേലി, ടോമി സിറിയക്
ഞാവള്ളിൽതെക്കേൽ എന്നിവർ പ്രസംഗിക്കും.