ഐഎസ് ക്രൂരതകള്‍ക്കിരയായവര്‍ക്കായി യുഎസില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു 

ഇസ്ലാമിക് സ്റ്റേറ്റിന്റെ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കായി എര്‍ബിലിലെ ആര്‍ച്ച് ബിഷപ്പ് വാഷിങ്ടൺ ഡി.സി.യിൽ ചൊവ്വാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുന്നതിനായി ഉള്ള ബോധവല്‍ക്കരണ പരിപാടികളുടെ  ഭാഗമായി ആണ് പീഡനങ്ങളില്‍ മരിച്ചവര്‍ക്കായി ബലിയര്‍പ്പിച്ചത്.

പുറമെയുള്ളവർ പ്രകടിപ്പിക്കുന്ന ഐക്യദാർഢ്യത്തിലൂടെ ദൈവം അവന്റെ സ്നേഹവും കരുതലും വെളിപ്പെടുത്തുന്നു എന്നും പീഡിപ്പിക്കപ്പെടുമ്പോള്‍ ദൈവത്തോടുള്ള സ്നേഹം വെളിപ്പെടുത്തുന്നതിനുള്ള അവസരമാണ് ലഭിക്കുന്നതെന്നും ആർച്ച് ബിഷപ്പ് ബാഷർ വാർഡ പറഞ്ഞു. വാഷിംഗ്ടൺ ഡിസിയിലെ സെന്റ് ജോൺ പോൾ രണ്ടാമൻ നാഷണൽ ഷ്രൈനിൽ കത്തോലിക്കാ കലാലയങ്ങളും നൈറ്റ് ഓഫ് ഒഫ് കൊളംബസും യു എസ് കത്തോലിക്കാ കോണ്‍ഫ്രന്‍സും ചെന്നാണ് ഐഎസ് ഭീകരതയില്‍ കൊല്ലപ്പെട്ട ആളുകള്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. കൂടാതെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യനികള്‍ക്കായി പ്രാര്‍ഥിക്കുവാന്‍ ഒരു ദിവസം മാറ്റി വയ്ക്കുകയും ചെയ്തു.

2014 ൽ ഇസ്ലാമിക സ്റ്റേറ്റ് ഇറാഖിൽ അധിനിവേശം നടത്തിയപ്പോള്‍ ഒരു വലിയ ഭൂരിപക്ഷം ക്രിസ്ത്യാനികളും എർബിൽ അഭയം തേടിയിരുന്നു. അഭയാർത്ഥികളായ ക്രിസ്ത്യാനികൾ അവരുടെ വീടുകളിലേക്ക് മടങ്ങുന്നതിനും അഭയാർഥികൾക്കായി അടിസ്ഥാനാവശ്യങ്ങൾ ലഭ്യമാക്കുന്നതിനും  ആർച്ച് ബിഷപ്പ് ബാഷർ വാർഡ നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നു.

കഷ്ടത അനുഭവിക്കുക എന്നത് ദൈവത്തിന്റെ ആഗ്രഹം അല്ല എങ്കിലും ക്രിസ്ത്യാനികൾ എങ്ങനെ സ്നേഹിക്കണമെന്നും അവരുടെ വ്യക്തിത്വം എങ്ങനെ കണ്ടെത്തണമെന്നും പഠിക്കാനുള്ള അവസരമാണ് ഇത് എന്ന് ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.