ലിബിയയിൽ ശിരച്ഛേദനം ചെയ്യപ്പെട്ട 21 രക്തസാക്ഷികളുടെ സ്മാരകം ഉദ്‌ഘാടനം ചെയ്തു

ലിബിയയിൽ ക്രിസ്തുവിശ്വാസത്തെ പ്രതി കൊല്ലപ്പെട്ട രക്തസാക്ഷികളുടെ സ്മാരകം ഫെബ്രുവരി പതിനഞ്ചാം തിയതി ഉദ്ഘാടനം ചെയ്തു. 21 രക്തസാക്ഷികളിൽ ഭൂരിഭാഗം പേരുടെയും നാടായ മിന്യ പ്രവിശ്യയിലെ അൽ ഔർ ഗ്രാമത്തിലാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്.

വലിയ ക്രിസ്തു രൂപത്തിന് മുന്നിൽ കൈകൾ പിന്നിലേയ്ക്ക് കെട്ടി മുട്ട് കുത്തി നിൽക്കുന്ന 21 പേർ. ഇതാണ് സ്മാരക ശില്പം. രക്തസാക്ഷികളിൽ 20 പേർ ഈജിപ്തിൽ നിന്നും ഒരാൾ ഘാനയിൽ നിന്നും ആയിരുന്നു. രക്തസാക്ഷികളായവരുടെ പേരിൽ ഇതേ ഗ്രാമത്തിൽ തന്നെ ഒരു ദേവാലയം പണിതിരുന്നു. ഒപ്പം തന്നെ ഫെബ്രുവരി 15 രക്തസാക്ഷികളായ ഈ 21 പേരുടെയും അനുസ്മരണ ദിനമായി ആചരിക്കുവാൻ സർക്കാർ തീരുമാനിച്ചിരുന്നു.

ഒപ്പം തന്നെ ഈ 21 പേരുടെയും ജീവിതത്തെ കുറിച്ച്, തട്ടിക്കൊണ്ടു പോകലിനെയും രക്തസാക്ഷിത്വത്തെയും കുറിച്ച് വിവരിക്കുന്ന ഒരു മ്യൂസിയവും ഉണ്ട് ഇവിടെ.