ജപമാലയിൽ ചുംബിച്ചു: പാർലനെന്റ് അംഗത്തെ ഗുണദോഷിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി 

ഇറ്റാലിയൻ പാർലമെന്റിൽ ജപമാല ചുംബിച്ചതിന്‌ പാർലമെന്റ് അംഗത്തെ ശാസിച്ച് പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ. രാഷ്ട്രീയത്തിൽ മതപരമായ കാര്യങ്ങൾ കലർത്തരുത് എന്ന മുന്നറിയിപ്പ് നൽകിക്കൊണ്ട് ആഭ്യന്തരമന്ത്രിയും ഡെപ്യൂട്ടി പ്രീമിയറുമായ മാറ്റിയോ സാൽവിനിയെയാണ് പ്രധാനമന്ത്രി ശാസിച്ചത്.

ഗ്യൂസെപ്പെ കോണ്ടെ തന്റെ ആമുഖപ്രസംഗം ആരംഭിച്ച സമയം സാൽവിനി, തന്റെ പോക്കറ്റിൽ കരുതിയിരുന്ന ജപമാല കൈകളിൽ എടുക്കുകയും തുടർച്ചയായി കുരിശിൽ ചുംബിക്കുകയും ആയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കോണ്ടെ അദ്ദേഹത്തെ തിരുത്തുകയും രാഷ്ട്രീയ കാര്യങ്ങളിലേയ്ക്ക് മതപരമായ വിശ്വാസം വലിച്ചിഴയ്ക്കരുത് എന്ന് അഭ്യർത്ഥിക്കുകയും ആയിരുന്നു. പാർലമെന്റിലെ മറ്റു അംഗങ്ങളും അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ എതിർത്ത് രംഗത്തെത്തിയിരുന്നു.

എന്നാൽ, അദ്ദേഹത്തെ നിരവധി ആളുകൾ പിന്തുണയ്ക്കുന്നുണ്ട്. അദ്ദേഹത്തെ എതിർക്കുന്നവരും പിന്തുണ നൽകുന്നവരും ഉണ്ട്. ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്. അവിടെ ഉണ്ടായിരുന്ന മറ്റെല്ലാരെയും പോലെ തന്നെ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. പലപ്പോഴും എല്ലാ കാര്യങ്ങളിടും പോസിറ്റിവ് ആയി പ്രതികരിക്കുന്ന ഒരാളാണ് അദ്ദേഹം. അത്തരത്തിലുള്ള ആ വ്യക്തി ഇതു ചെയ്തു എങ്കിൽ അതിനു ഒരു പോസിറ്റിവ് വശം ഉണ്ടാകും എന്ന് പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ഗ്യൂസെപ്പെ ഒർസിന ചൂണ്ടിക്കാട്ടി.