യുവജനങ്ങള്‍ക്കിടയിലെ മിഷന്‍ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കി ടോകിയോ സന്ന്യസ്ത സംഗമം   

മിഷണറി പ്രവര്‍ത്തനത്തിന് ആഹ്വാനം നല്‍കി ജപ്പാനിലെ ടോക്കിയോ അതിരൂപതയിലെ സന്യസ്തരുടെ സമ്മേളനം നടന്നു. ജനുവരി 12 ന്, യോത്സുയ ജില്ലയിലെ വി. ഇഗ്‌നേഷ്യസ് ദേവാലയത്തില്‍ നടന്ന സന്ന്യസ്തരുടെ യോഗത്തില്‍ മുന്നൂറിലധികം പേരാണ് പങ്കെടുത്തത്.

യുവജന അപ്പസ്‌തോലേറ്റും രൂപതയിലെ ഇടയ ദൗത്യവും എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചാണ് അസംബ്ലി നടന്നത്. യുവജനങ്ങള്‍ പരസ്പരം ശ്രവിക്കാന്‍ തയ്യാറാകണമെന്നും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതിനും ദൈവവിളി തിരിച്ചറിയുന്നതിനും പരിശ്രമിക്കണമെന്നും മോണ്‍. ടാര്‍സിസിയോ വിശുദ്ധ കുര്‍ബാനയുടെ അവസരത്തില്‍ സന്യസ്തരെ ഓര്‍മിപ്പിച്ചു.

മിഷണറി പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും പ്രാര്‍ത്ഥനയില്‍ ആഴപ്പെട്ട് പരസ്പരം മനസ്സിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.