കർഷക ശക്തി വിളിച്ചോതാൻ ഒരുങ്ങി പാലാ: കർഷക മതിൽ നാളെ

കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ആവശ്യവുമായി കർഷക മതിൽ തീർക്കാൻ ഒരുങ്ങി പാലാ. ഒരു ലക്ഷത്തോളം കർഷകർ ചേർന്ന് തീർക്കുന്ന മതിൽ പാലാ നഗരത്തിൽ അരങ്ങേറും. നാളെ ഉച്ചകഴിഞ്ഞു 2: 30 നു പാലായിലെ അഞ്ചു കേന്ദ്രങ്ങളിലായി ആണ് കർഷക മതിൽ തീർക്കുക.

കർഷക മതിലിനു ശേഷം ആരംഭിക്കുന്ന കർഷക റാലി ടൗണിൽ എത്തും. തുടർന്നു ആരംഭിക്കുന്ന പൊതുസമ്മേളനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന പതിനായിരക്കണക്കിന് കർഷകർ ഒപ്പിട്ട നിവേദനം മാർ ജോസഫ് കല്ലറങ്ങാട്ടും കർഷക നേതാക്കളും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറും.

കർഷക രക്ഷാസംഗമത്തിന്റെ പ്രചരണാർഥം 14 , 15 തീയതികളിൽ വിളംബരയാത്ര സംഘടിപ്പിച്ചിട്ടുണ്ട്.