കെയ്റോസ് മീഡിയയുടെ നേതൃത്വത്തിൽ മാധ്യമ ശില്പശാല

കത്തോലിക്കാ യുവജന മാധ്യമരംഗത്ത് 25 വർഷങ്ങൾ പിന്നിടുന്ന ജീസസ് യൂത്തിന്റെ കെയ്റോസ് മീഡിയ, അതിന്റെ സിൽവർ ജൂബലിയുടെ ഭാഗമായി ‘സുവിശേഷവത്കരണം മാധ്യമങ്ങളിലൂടെ – സാധ്യതകൾ വെല്ലുവിളികൾ’ എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു.

കളമശ്ശേരി എമ്മാവൂസിൽ വച്ച് മേയ് 27 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കു തുടങ്ങി 29 ഞായർ ഉച്ച തിരിഞ്ഞ് 2 മണിക്കു സമാപിക്കും. മാധ്യമ-പ്രസാധകരംഗത്തെ പ്രഗത്ഭർ നയിക്കുന്ന ശില്പശാലയിലേക്ക് കേരളത്തിലെ വിവിധ ഇടവകകളിൽ നിന്നും യുവജനങ്ങളെ ക്ഷണിക്കുന്നു.

പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക:
9605511644 (ആൻ്റോ, കെയ്റോസ് സർക്കുലേഷൻ കോർഡിനേറ്റർ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.