സമര്‍പ്പിതര്‍ക്കായുള്ള മാധ്യമ പരിശീലനം: ആദ്യ ബാച്ച് വിജയകരമായി പൂര്‍ത്തിയായി 

വൈദികര്‍ക്കും സന്യസ്തര്‍ക്കുമായുള്ള പ്രൊഫഷണൽ മാധ്യമ പരിശീലനത്തിന്റെ ആദ്യ ബാച്ച് വിജയകരമായി പൂര്‍ത്തിയായി; അടുത്ത ബാച്ച് ജൂണ്‍ 12-ന് ആരംഭിക്കും. എം.സി.ബി.എസ് എമ്മാവൂസ് പ്രൊവിന്‍സിന്റെ പഠനകേന്ദ്രമായ എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിന്റെയും മാധ്യമവിഭാഗമായ ലൈഫ് ഡേ ഓൺലൈനിന്റെയും നേതൃത്വത്തില്‍ നടന്ന ആദ്യ ബാച്ച് ക്‌ളാസുകളില്‍ ‘സൂം’ വഴി പതിനഞ്ച് സന്യസ്തര്‍ പങ്കെടുത്തു.

എഴുത്തില്‍ പ്രൊഫഷണല്‍ പ്രവീണ്യം നേടാനുള്ള പരിശീലനമാണ് ഈ ക്‌ളാസുകൾ വഴി നൽകുന്നത്. നമ്മുടെ വാര്‍ത്തകൾ, പ്രവർത്തനമേഖലകളെ പരിചയപ്പെടുത്തൽ തുടങ്ങിയവ പ്രൊഫഷണലായി തയ്യാറാക്കുന്നതിനായി, പങ്കെടുക്കുന്ന ഓരോ വ്യക്തിയെയും സജ്ജമാക്കുന്ന ഒരു കോഴ്സാണിത്. വാര്‍ത്തകള്‍, ഫീച്ചര്‍, ഇന്റര്‍വ്യൂ, എഡിറ്റോറിയല്‍, യാത്രാവിവരണം, തിരക്കഥ തുടങ്ങിയവ എങ്ങനെ എഴുതാമെന്നും നവമാധ്യമ എഴുത്തുശൈലി എങ്ങനെ പ്രയോഗികമാക്കാമെന്നുമാണ് പഠിപ്പിക്കുന്നത്‌. ഈ വിഷയങ്ങളില്‍ തിയറിയും പ്രായോഗികപരിശീലനവും നൽകുന്നു. പതിനഞ്ച് പേരുള്ള ബാച്ചുകളായാണ് ക്‌ളാസുകൾ നടത്തപ്പെടുന്നത്.

സുവിശേഷസന്ദേശവും സമർപ്പിതസമൂഹത്തിന്റെ സിദ്ധിയും ചൈതന്യവും പ്രേഷിതമേഖലകളും ഫലപ്രദമായി ആധുനിക മാധ്യമങ്ങളിലൂടെ അറിയിക്കാനും സാമൂഹ്യമാധ്യമങ്ങളിലൂടെ നേരിടേണ്ടിവരുന്ന വെല്ലുവിളികളോട് പക്വമായ രീതിയിൽ പ്രതികരിക്കാനും സമർപ്പിതർക്ക് അടിസ്ഥാന പ്രൊഫഷണൽ എഴുത്തു പരിശീലനം നല്‍കുകയാണ് ഈ കോഴ്സിന്റെ ലക്ഷ്യം.

അടുത്ത ബാച്ച് ക്ലാസുകള്‍

സീറോ മലബാര്‍ സഭയുടെ സമര്‍പ്പിതര്‍ക്കായുള്ള കാര്യാലയവും എം.സി.ബി.എസ്. എമ്മാവൂസ് മാധ്യമ വിഭാഗമായ ലൈഫ് ഡേ ഓണ്‍ലൈനും ചേര്‍ന്നാണ് തുടര്‍ന്നുള്ള ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ആറു ശനിയാഴ്ചകള്‍ കൊണ്ട് ഒരു ബാച്ച് പരിശീലനം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ചകളില്‍ വൈകിട്ട് 4 മുതല്‍ 6 വരെയാണ് ക്ലാസ് സമയം.

അടുത്ത ബാച്ച് ജൂണ്‍ 12-ന് ആരംഭിക്കും. ജൂണ്‍ 12, 19, 26, ജൂലൈ 10, 17, 24 തീയതികളിലായിരിക്കും ക്ലാസുകള്‍. 1000 രൂപയാണ് ഫീസ്. തിയറിയും പ്രായോഗിക പരിശീലനവും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.

ഫാ. ജോർജ് കടൂപ്പാറയിൽ, ഫാ. ജോസഫ് പാറയ്ക്കൻ, ഫാ. റോയി കാരക്കാട്ട്, ഫാ. വിൻസെന്റ് സ്രാമ്പിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീമാണ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.

മെയ്‌ 24-ന് ആരംഭിച്ച ആദ്യ ബാച്ചിന്റെ ഉദ്‌ഘാടനം എമ്മാവൂസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഫാ. ഡോമനിക് മുണ്ടാട്ട് നിര്‍വഹിച്ചു. ഡോ. ജോസഫ് പാറയ്ക്കൽ (SJCC ചങ്ങനാശേരി പ്രിൻസിപ്പാൾ) ആശംസകൾ അര്‍പ്പിച്ചു സംസാരിച്ചു. ഡോ. ജോർജ് കടൂപ്പാറയിൽ, ഫാ. ജോണി മഠത്തിപ്പറമ്പിൽ, ഫാ. ആന്റണി ചിറയ്ക്കൽ മണവാളൻ, ഫാ. വിൻസെന്റ് സ്രാമ്പിക്കൽ എന്നിവർ തദവസരത്തില്‍ സന്നിഹിതരായിരുന്നു.

മേല്‍പ്പറഞ്ഞ ഷെഡ്യൂളിലല്ലാതെ സന്യാസ സമൂഹങ്ങള്‍ക്കും വൈദിക സമൂഹങ്ങള്‍ക്കും പ്രത്യേകമായി ഈ കോഴ്സ് നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

കമ്മീഷന്‍ സെക്രട്ടറി: 9496946065, smreligious@gmail.com
ലൈഫ് ഡേ : 9400072333, 9526879088, lifedaymail@gmail.com

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.