ഒളിമ്പിക്സ് വേദിയിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥശക്തിയുടെ സാക്ഷ്യമായി മാറിയ മെഡൽ ജേതാക്കൾ

ഈ ഒളിമ്പിക്സിൽ ചില കായികതാരങ്ങൾ വ്യത്യസ്തരാകുന്നത് തങ്ങളുടെ കായികമികവു കൊണ്ടു മാത്രമല്ല, ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം കൊണ്ടു കൂടിയാണ്. മെഡലുകൾ നേടിയപ്പോൾ അവർ സന്തോഷിച്ചു; ഒപ്പം ലോകവും. എന്നാൽ, അതോടൊപ്പം അവർ നന്ദി പറഞ്ഞത് ദൈവത്തോടാണ്. ദൈവം കൂടെയുള്ളതുകൊണ്ടു മാത്രമാണ് തങ്ങൾക്ക് ഈ വിജയം വരിക്കാൻ സാധിച്ചതെന്നാണ് അവർ ലോകത്തോട് ഉറക്കെ പ്രഘോഷിച്ചത്.

ഇപ്രകാരം പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യേക മാദ്ധ്യസ്ഥശക്തി കൊണ്ടാണ് തങ്ങൾക്ക് നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ഈ വർഷത്തെ ഒളിമ്പിക്സിൽ ഉറക്കെ പ്രഘോഷിച്ച നാലു പേരെ നമുക്ക് പരിചയപ്പെടാം…

1. സിമോൺ ബൈൽസ്

ഈ വർഷത്തെ ഒളിമ്പിക്സിൽ ജിംനാസ്റ്റിക്സിൽ സ്വർണ്ണ മെഡൽ നേടിയ വ്യക്തിയാണ് സിമോൺ ബൈൽസ്. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥശക്തിയും ജപമാലയെ മുറുകെപ്പിടിച്ചതുമാണ് തന്റെ വിജയത്തിനു പിന്നിൽ എന്ന് സിമോൺ ലോകത്തോട് പ്രഖ്യാപിച്ചു. “എന്റെ അമ്മ നെല്ലി, എനിക്ക് ഒരു ജപമാല കൊണ്ടുവന്നു തന്നു. അമ്മയുടെ മാദ്ധ്യസ്ഥം എനിക്ക് വിജയം തന്നു” – സിമോൺ പറയുന്നു.

2. കാറ്റി ലെഡെക്കി

നീന്തൽ മത്സരത്തിലെ ചാമ്പ്യനാണ് കാറ്റി ലെഡെക്കി. തന്റെ വിശ്വാസജീവിതത്തെക്കുറിച്ചും പരിശുദ്ധ അമ്മയോടുള്ള സ്നേഹത്തെക്കുറിച്ചും സംസാരിക്കുന്നതിൽ കാറ്റിക്ക് സന്തോഷമാണ്. അവൾ പരിശുദ്ധ അമ്മയോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്: “മത്സരത്തിനു മുമ്പ് ഞാൻ പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കും. ‘നന്മ നിറഞ്ഞ മറിയമേ’ ഒരു മനോഹരമായ പ്രാർത്ഥനയാണ്. അത് എന്നെ ശാന്തയാക്കുന്നു.”

3. ഗ്രേസ് മക്കല്ലം

മെഡൽ നേടിയ മറ്റൊരു ജിംനാസ്റ്റിക് താരമാണ് ഗ്രേസ് മക്കല്ലം. എപ്പോഴും ഒരു ജപമാലയും അവളുടെ മുത്തശ്ശി നൽകിയ ഒരു കുരിശും അവൾ കൈയ്യിൽ സൂക്ഷിക്കുന്നു. “അവൾക്ക് സമാധാനവും ധൈര്യവും നൽകുന്നത് ഈ ജപമാലയും കുരിശുമാണ്. അതിനാൽ എവിടെപ്പോയാലും അവ കൈയ്യിൽ സൂക്ഷിക്കും. അവയില്ലാതെ ഗ്രേസ് എവിടെയും സഞ്ചരിക്കില്ല” – അവളുടെ അമ്മ സാൻഡി പറയുന്നു.

4. ഹിഡിലിൻ ഡയസ്

ഈ വർഷത്തെ ഒളിമ്പിക്സിലെ വെയ്റ്റ്‌ ലിഫ്റ്റർ ചാമ്പ്യനാണ് ഹിഡിലിൻ ഡയസ്. പരിശുദ്ധ അമ്മയോടുള്ള സ്നേഹം ലോകത്തോട് പങ്കുവയ്ക്കുന്നതിൽ ഇവൾക്ക് സന്തോഷമാണ്. അവൾ ഒളിമ്പിക്സ് വേദിയിൽ വച്ച് മാതാവിന്റെ അത്ഭുത മെഡൽ ഉയർത്തി. “ഇത് അമ്മ മറിയത്തോടും യേശുക്രിസ്തുവിനോടുമുള്ള എന്റെ വിശ്വാസത്തിന്റെ അടയാളമാണ്.”

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.