യേശു എന്ന പേരിന്റെ അർത്ഥമെന്താണ്

യേശുനാമത്തിന്റെ അത്ഭുതശക്തിയെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽപ്പോലും ഒരു ദേശത്തുമുള്ള ആരും കുട്ടികൾക്ക് യേശു എന്ന് പേരിട്ട് കേട്ടിട്ടില്ല. എന്നാൽ യേശു എന്ന് അർത്ഥം വരുന്ന ധാരാളം പേരുകളുണ്ട്.

യഥാര്‍ത്ഥത്തിൽ ജീസസ് എന്ന ലാറ്റിൻ പദത്തിന്റെ ഹീബ്രു പരിഭാഷയാണ് ജോഷ്വാ, ജേസൂസ് എന്നൊക്കെയുള്ളത്. വിശുദ്ധ ഗ്രന്ഥത്തിലെ ചില പ്രതിപാദനങ്ങളിലൂടെ ഇക്കാര്യം മനസിലാക്കാം.

1. ഏര്‍ ജോഷ്വായുടെയും ജോഷ്വാ എലിയേസറിന്റെയും എലിയേസര്‍ യോറീമിന്റെയും യോറീം മത്താത്തിന്റെയും മത്താത്ത്‌ ലേവിയുടെയും പുത്രന്‍ (ലൂക്കാ 3: 29).

2. യൂസ്‌തോസ്‌ എന്ന് വിളിക്കപ്പെടുന്ന യേസൂസും നിങ്ങള്‍ക്കു വന്ദനം പറയുന്നു. ദൈവരാജ്യത്തിനു വേണ്ടി അദ്ധ്വാനിക്കുന്ന എന്റെ സഹപ്രവര്‍ത്തകരില്‍ പരിച്‌ഛേദനം സ്വീകരിച്ചവര്‍ ഈ മൂന്നു പേര്‍ മാത്രമാണ്‌. ഇവര്‍ എനിക്കു വലിയ ആശ്വാസമായിരുന്നു (കൊളോ. 4: 11).

3. സാവൂള്‍ അപ്പോഴും കര്‍ത്താവിന്റെ ശിഷ്യരുടെ നേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു (അപ്പ. പ്രവ. 9: 1).

4. കേസറിയായില്‍ കൊര്‍ണേലിയൂസ്‌ എന്നൊരുവന്‍ ഉണ്ടായിരുന്നു. അവന്‍ ഇത്താലിക്കെ എന്നു വിളിക്കപ്പെടുന്ന സൈന്യവിഭാഗത്തിലെ ഒരു ശതാധിപനായിരുന്നു (അപ്പ. പ്രവ. 10: 1).

5. നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം (ലൂക്കാ 1: 31).

6. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും (മത്തായി 1: 21).