മറിയത്തെപ്പോലെ ദൈവകൃപയ്ക്കായി നമ്മുടെ ഹൃദയം തുറക്കാം: പെറുവിലെ ബിഷപ്പ്

ദൈവത്തിന്റെ അമൂല്യമായ കൃപയെ സ്വീകരിക്കുവാൻ മറിയത്തെപ്പോലെ നമുക്കും ഹൃദയം തുറക്കുവാൻ കഴിയണം എന്ന് വിശ്വാസികളെ ഓർമിപ്പിച്ചു പെറുവിലെ ആർച്ച് ബിഷപ്പ് ജോസ് അന്റോണിയോ എഗുറെൻ. ആഗമന കാലത്തെ നാലാം ഞായറാഴ്ച നൽകിയ സന്ദേശത്തിലാണ് അദ്ദേഹം മറിയത്തിന്റെ ജീവിതം മാതൃകയാക്കുവാൻ വിശ്വാസികളോട് ആവശ്യപ്പെട്ടത്.

“ദൈവം അവളെ മിശിഹായുടെ മാതാവായി തിരഞ്ഞെടുത്തുവെന്നും അവളിൽ നിന്ന് ജനിക്കുന്നവൻ ദൈവപുത്രനല്ലാതെ മറ്റാരുമല്ലെന്നും മാലാഖയുടെ അഭിവാദനത്തിൽ നിന്നും മറിയത്തിനു മനസിലായി. മാലാഖയുടെ അഭിവാദനത്തോടെ നമ്മെ അതിശയിപ്പിക്കുന്ന ആ രണ്ട് കാര്യങ്ങളാണ് സംഭവിക്കുന്നത്. ഒരു വശത്ത്, മറിയത്തെ രക്ഷിക്കാൻ മനുഷ്യനെ തേടുന്ന ദൈവത്തിന്റെ കരുണയുള്ള സ്നേഹവും മറുവശത്ത് സ്വതന്ത്രവും ബോധപൂർവവും ഉദാരവുമായ വിശ്വാസത്താൽ പരിപോഷിപ്പിക്കപ്പെടുന്നതും ദൈവത്തിലുള്ള ആഴമായ ശരണത്തിൽ നിന്ന് ഉരുത്തിരിഞ്ഞതുമായ മറിയത്തിന്റെ പ്രതികരണവും നമ്മെ അത്ഭുതപ്പെടുത്തുന്നു.” – ബിഷപ്പ് വ്യക്തമാക്കി.

മറിയത്തിന്റെ ഉത്തരം വളരെ പെട്ടെന്നായിരുന്നു. ദൈവത്തെ തന്റെ ഉത്തരത്തിനായി കാത്തിരിക്കുവാൻ അവൾ അനുവദിച്ചില്ല. അവൾ പൂർണ്ണ ഹൃദയത്തോടെ ദൈവഹിതത്തിനു സമ്മതം മൂളി. പരിശുദ്ധ അമ്മ ഉണ്ണീശോയെ ഉദരത്തിൽ വഹിച്ചുകൊണ്ട് നടത്തിയ ദൈവാരാധനയായിരുന്നു അത്. ഈശോയുടെ ജനനത്തോട് അടുക്കുന്ന ഈ സമയം ദൈവമാതാവിന്റെ മധ്യസ്ഥതയിൽ നമുക്ക് സ്വയം സമർപ്പിക്കാം എന്ന് ഓർമിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.