ഫ്രാന്‍സിസ് പാപ്പായുടെ പെസഹാബലിയും വത്തിക്കാനിലെ ആരാധനാക്രമ ശുശ്രൂഷയും

1. കാലുകഴുകല്‍ ശുശ്രൂഷ ഇല്ലാതെ

പ്രാദേശികസമയം വൈകുന്നേരം 6 മണിക്ക്. ഇന്ത്യയിലെ സമയം രാത്രി 9.30-ന് വി. പത്രോസിന്റെ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പാ പെസഹാബലി അര്‍പ്പിക്കും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഭാഷണം നടത്തും.

2. മാധ്യമങ്ങളിലൂടെ പങ്കുചേരാം

a) പാപ്പായുടെ തിരുക്കര്‍മ്മങ്ങളില്‍ തത്സമയം പങ്കുചേരാന്‍ വത്തിക്കാന്റെ ടെലിവിഷന്‍ നല്‍കുന്ന യൂട്യൂബ് ലിങ്ക് ഉപയോഗപ്പെടുത്താം: https://www.youtube.com/watch?v=5YceQ8YqYMc

b) ഇംഗ്ലിഷ് കമന്ററിയോടെ ശ്രവിക്കാന്‍, വത്തിക്കാന്‍ ന്യൂസ് ഇംഗ്ലിഷ് വെബ് പേജ് ലിങ്ക്
https://www.vaticannews.va/en.html

3. ആരാധനക്രമത്തില്‍ വന്നിട്ടുള്ള ക്രമീകരണങ്ങള്‍

ലോകത്തെ അടിയന്തിരാവസ്ഥ മാനിച്ചുകൊണ്ടുള്ള ആരാധനക്രമ കാര്യങ്ങള്‍ക്കും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘം (Congregation for the Sacred Liturgy & Sacraments) നല്കിയിട്ടുള്ള നിബന്ധനകള്‍ക്ക് വിധേയമാകുന്ന പെസഹ ആചരണമാണിത്.

4. കാലുകഴുകല്‍ ശുശ്രൂഷ ഒഴിവാക്കിയുള്ള പെസഹാ ആചരണം

തിരുവത്താഴപൂജയിലെ കാലുകഴുകല്‍ ഈ അടയന്തിര സാഹചര്യത്തില്‍ നടത്തേണ്ടതില്ല. അതുപോലെ, ദിവ്യബലിയുടെ അന്ത്യത്തിലുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും ഒഴിവാക്കേണ്ടതാണെന്ന് ഡിക്രി അനുസ്മരിപ്പിക്കുന്നു.

5. സമയബദ്ധമായ ആത്മീയപങ്കാളിത്തവും തത്സമയം പങ്കുചേരലും

ഫ്രാന്‍സിസ് പാപ്പായുടെ അനുദിന ദിവ്യബലിയും വിശുദ്ധവാര കര്‍മ്മങ്ങളും തത്സമയം മാധ്യമങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ട്. അതുപോലെ, പ്രാദേശിക സഭാസ്ഥാപനങ്ങളും മാധ്യമസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അവയില്‍ തത്സമയം വീടുകളില്‍ ഇരുന്നു പങ്കുചേര്‍ന്ന് ആത്മീയഫലപ്രാപ്തി നേടാമെന്ന് അറിയിക്കുന്നു. എന്നാല്‍, റെക്കോര്‍ഡ് ചെയ്ത തിരുക്കര്‍മ്മങ്ങള്‍ പ്രദര്‍ശനങ്ങളാകയാല്‍ അവ കാണുന്നതില്‍ അര്‍ത്ഥമില്ലെന്നു വത്തിക്കാന്റെ ഡിക്രി അറിയിച്ചിട്ടുള്ളതാണ്. വിശ്വാസം ആത്മീയമാണെങ്കിലും തത്സമയവുമുള്ള ബന്ധപ്പെടലിലാണ് അര്‍ത്ഥപൂര്‍ണ്ണത.