കത്തോലിക്കർക്ക് വിശുദ്ധ കുർബാന അടിസ്ഥാന ആവശ്യമാണെന്ന് ഓർമ്മിപ്പിച്ച് മെക്സിക്കൻ വൈദികൻ

കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനുള്ള അവകാശം അവരുടെ മൗലികാവകാശമാണെന്നും അതിനായി ആവശ്യപ്പെടുവാൻ ജനങ്ങളെ പ്രേരിപ്പിക്കണമെന്നും ഓർമ്മിപ്പിച്ചുകൊണ്ട് മെക്സിക്കൻ വൈദികൻ. ഫാ. എഡ്വേർഡോ ഹയാൻ ക്വാറൻ എന്ന വൈദികനാണ് ഈ കാര്യം ഓർമ്മിപ്പിച്ചത്.

‘2021-ൽ സഭ നിലനിൽക്കുമോ?’ എന്ന ടൈറ്റിലിൽ ഇറങ്ങിയ, കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ വിശുദ്ധ കുർബാന വ്യാപകമായി നിയന്ത്രിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഈ വിഷയത്തിൽ ഗൗരവമായ ചിന്ത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയത്. ദൈവജനവും വിശുദ്ധ കുർബാനയും തമ്മിലുള്ള ബന്ധം താൽക്കാലികമായെങ്കിലും നിർത്തിവച്ചപ്പോൾ ആരാധനാക്രമപരമായ ക്രമീകരണങ്ങൾ സജീവമല്ലാത്ത അവസ്ഥയിൽ എത്തിയാതായി അദ്ദേഹം പറഞ്ഞു.

“കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞപ്പോൾ ദൈവാലയങ്ങൾ ഉൾപ്പെടെയുള്ളവ തുറക്കുവാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ അത് വിശ്വാസികളിൽ കാര്യമായ മാറ്റമുണ്ടാക്കിയില്ല. പേടി കൊണ്ടാണോ അതോ സോഷ്യൽ മീഡിയയിലൂടെയുള്ള വിശുദ്ധ കുർബാന അർപ്പണത്തിൽ താല്പര്യം കൂടിയതുകൊണ്ടാണോ എന്നറിയില്ല. ഈ കാര്യം വിചിന്തനം ചെയ്യേണ്ടതുണ്ട്. നിയന്ത്രണങ്ങക്ക് ഇളവ് നൽകിയതിനുശേഷം വൈകാതെ തന്നെ കോവിഡ് വ്യാപനം രൂക്ഷമാവുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയുമാണ്. അപ്പോഴും വിശുദ്ധ കുർബാന കൊടുക്കുന്നതിൽ വിലക്ക് നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ വിശുദ്ധ കുർബാനയ്ക്കായി നിലകൊള്ളാൻ, വിശുദ്ധ കുർബാന ക്രൈസ്തവരുടെ മൗലികാവകാശമാണെന്ന് തിരിച്ചറിയുവാൻ മെത്രാന്മാർ വിശ്വികളെ പ്രചോദിപ്പിക്കണം” – അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.