പോലീസുകാര്‍ക്ക് മാസ്ക് നിര്‍മ്മിച്ചു നല്‍കി എഫ് സി സി സന്യാസിനിമാര്‍ 

തൃശൂര്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടായിരത്തോളം മാസ്ക്കുകള്‍ നിര്‍മ്മിച്ച് നല്‍കി എഫ് സി സി സന്യാസിനിമാര്‍. കടുത്ത ചൂടിലും രാപകല്‍ അദ്ധ്വാനിക്കുന്ന പോലീസുകാര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തതിന്റെ സന്തോഷത്തിലാണ് സന്യാസിനിമാരും.

തൃശൂര്‍ പ്രോവിന്‍ഷ്യല്‍ ഹൗസിലുള്ള സന്യാസിനിമാരാണ് മാസ്ക്കുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യ ഐപിഎസ് നാണ് സിസ്റ്റേഴ്സ് മാസ്ക്കുകള്‍ കൈമാറിയത്. തൃശൂര്‍ അതിരൂപതയ്ക്ക് 1500 മാസ്ക്കുകളും ഇവര്‍ നിര്‍മ്മിച്ചു നല്‍കി.