മാതാവ് നല്‍കിയ മൂന്ന് ദര്‍ശനങ്ങള്‍ 

ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ് സഭ ഇപ്പോള്‍. 1971 മെയ് മുതല്‍ ഒക്‌ടോബര്‍ വരെ മാതാവ് പലയിടങ്ങളിലായാണ് മൂന്ന് കുട്ടികള്‍ക്ക് പ്രത്യക്ഷയായത്. ഈ സമയങ്ങളില്‍ പ്രധാനപ്പെട്ട മൂന്ന് പ്രധാന കാര്യങ്ങള്‍ കൂടി മാതാവ് കുട്ടികളോട് പറഞ്ഞിരുന്നു.

നരകത്തിന്റെ ദൃശ്യമായിരുന്നു ആദ്യം മാതാവ് കുട്ടികള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിക്കൊടുത്തത്. പാപികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനാണ് മാതാവ് കുട്ടികളോട് ആദ്യം ആവശ്യപ്പെട്ടത്. കുറച്ചു നിമിഷങ്ങള്‍ മാത്രമാണ് മാതാവ് തന്റെ ദര്‍ശനം കുട്ടികള്‍ക്ക് നല്‍കിയത്. ആത്മാക്കളും സാത്താന്മാരും തീക്കടലില്‍ നീന്തിനടക്കുന്ന കാഴ്ച കുട്ടികള്‍ കണ്ടു. നിരാശയുടെയും സങ്കടത്തിന്റെയും പ്രതിസന്ധികളുടെയും നിലവിളികളാണ് എങ്ങും ഉണ്ടായിരുന്നത്.

രണ്ടാമത്തെ കാര്യം പ്രവചനം പോലെ ആയിരുന്നു. സഭയും മാര്‍പാപ്പയും അതിക്രൂരമായ സഹനങ്ങളിലൂടെ കടന്നുപോകേണ്ടി വരുമെന്ന് മാതാവ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തെക്കുറിച്ചുള്ള സൂചനയായിരുന്നു അത്. ദൈവനിന്ദ അവസാനിപ്പിച്ച് ദൈവത്തിങ്കലേക്ക് തിരികെ വരണമെന്നാണ് മാതാവ് വിശ്വാസ സമൂഹത്തോട് പറഞ്ഞത്.

മൂന്നാമതായി വെള്ളവസ്ത്രം ധരിച്ച മാര്‍പാപ്പയെപ്പോലെ തോന്നിക്കുന്ന ഒരാളെ ദര്‍ശനത്തില്‍ കണ്ടു. പുരോഹിതരും ഒപ്പം സാധാരണക്കാരും പുരോഹിതരുമായ ആളുകളെയും കാണാമായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ സഭയും പുരോഹിതരും നേരിടേണ്ടി വരുന്ന അനവധി പീഡനങ്ങളുടെ പ്രവചനങ്ങളായിരുന്നു മാതാവ് നല്‍കിയ മൂന്ന് ദര്‍ശനങ്ങളിലും ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.