മാതാവിന്റെ വിവാഹ നിശ്ചയം 

മറിയത്തിന് പതിമൂന്നു വയസ് പ്രായം. ദൈവം ശിമയോനിലൂടെ അവള്‍ക്ക് വിവാഹത്തിനു സമയമായി എന്ന വെളിപ്പെടുത്തല്‍ നല്‍കി. കാരണം മറിയം തന്റെ ചാരിത്രശുദ്ധി കാത്തു സൂക്ഷിക്കും എന്ന് പ്രതിജ്ഞ ചെയ്തിരുന്നു. സംഭവിക്കാന്‍ പോകുന്ന വിവാഹത്തെക്കുറിച്ച് മറിയം ഒന്‍പതു ദിവസം ദൈവത്തോട് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയില്‍ ദൈവം താന്‍ മറിയത്തിന്റെ വരനെ തിരഞ്ഞെടുത്തു കഴിഞ്ഞു എന്നും അയാള്‍ മറിയത്തിന്റെ ചാരിത്രശുദ്ധിയെ മാനിക്കും എന്നും വെളിപ്പെടുത്തി.

ദൈവാലയ പുരോഹിതന്മാര്‍ മറിയത്തിന് അനുയോജ്യരായ ദാവീദിന്റെയും യൂദായുടെയും വംശത്തില്‍ പെട്ട പുരുഷന്മാരെ ഒരുമിച്ചു ചേര്‍ത്തു. അതില്‍ 33  കാരനായ നസ്രത്തില്‍ നിന്നുള്ളവനും ജറുസലേമില്‍ താമസിക്കുന്നവനുമായ ജോസഫും ഉണ്ടായിരുന്നു. സുമുഖനും ബഹുമാന്യനും വിശുദ്ധനുമായ ജോസഫ് തന്റെ 12 വയസുമുതല്‍ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കും എന്ന് പ്രതിജ്ഞ എടുത്ത വ്യക്തിയായിരുന്നു. മറിയത്തെ ഭാര്യ ആക്കുന്നതിനെക്കുറിച്ചും തന്റെ  പ്രതിജ്ഞയെക്കുറിച്ചും ജോസഫ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

അതേസമയം ദൈവത്താല്‍ പ്രേരിതനായ ഉന്നത പുരോഹിതന്‍ ഓരോരുത്തര്‍ക്കും ഉണങ്ങിയ ഒരു തടി നല്‍കി. ജോസഫിന്റെ കയ്യില്‍ കൊടുത്ത തടിയില്‍ ഉടന്‍തന്നെ പുഷ്പങ്ങള്‍ ഉണ്ടായി. ഒപ്പം തന്നെ പ്രാവിന്റെ രൂപത്തിലുള്ള ഒരു അതുല്യ പ്രകാശം ജോസഫിന്റെ തലയ്ക്കു മുകളിലായി നിലകൊള്ളുകയും ചെയ്തു. അങ്ങനെ തന്റെ വരനെ ദൈവം മറിയത്തിനു വെളിപ്പെടുത്തിക്കൊടുത്തു. ദൈവം ഏറ്റവും ബഹുമാന്യനായ വ്യക്തിയെ മറിയത്തിനു നല്‍കി, അവളുടെ അഭ്യര്‍ഥന മാനിച്ചു.

അവര്‍ മറിയത്തിന്റെ മാതാപിതാക്കള്‍ താമസിച്ചിരുന്ന നസ്രത്തിലെ കൊച്ചു ഭവനത്തിലെയ്ക്ക് മാറി. മറിയം തന്റെ പ്രതിജ്ഞയെക്കുറിച്ച് ജോസഫിനോട് പറഞ്ഞു. ജോസഫ് പന്ത്രണ്ടാം വയസുമുതല്‍ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു താനെന്നും അറിയിച്ചു. അതേസമയം സഹോദരനായും  കൂട്ടാളിയായും, വിശ്വസ്തനായ ദാസനായും ശുദ്ധമായ സ്‌നേഹത്തിന്റെ പ്രകടനത്തില്‍ മറിയത്തോപ്പം താന്‍ ഉണ്ടാകുമെന്ന് ജോസഫ് ഉറപ്പുനല്‍കി. അത് പാലിക്കാന്‍ ജോസഫിന് അനുഗ്രഹം നല്‍കിയ ദൈവം അദ്ദേഹത്തെ കൂടുതല്‍ വിശുദ്ധിയില്‍ വളര്‍ത്തി. ഒരു മരപ്പണിക്കാരനായ ജോസഫ് നസ്രത്തില്‍ തന്റെ  തൊഴില്‍ തുടര്‍ന്നു. അന്നയേയും യോവാക്കിമിനെയും പോലെ അവര്‍ തങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്നു പാവങ്ങള്‍ക്കായി മാറ്റിവച്ചു.

(source: ‘Mary’s Life and Reflections As Seen In The Mystical City of God’ by  Mary Joan Wallace )

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.