15 നിർദ്ധന യുവതികൾക്ക് മാംഗല്യം ഒരുക്കി

കോട്ടയം: ജീവകാരുണ്യ പ്രവർത്തനത്തിൽ എന്നും മുൻപന്തിയിൽ നിന്നിരുന്ന പരേതനായ ജോയിച്ചൻ ചെമ്മാച്ചേലിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് 15 നിർദ്ധനരായ യുവതികൾക്ക് വിവാഹം നടത്തിക്കൊടുത്തത് സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി കെ. രാജു. വധൂവരന്മാര്‍ക്കുള്ള അനുമോദന സമ്മേളനം നണ്ടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കെ. സുരേഷ് കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വധൂവരന്മാർക്ക് തോമസ് ചാഴിക്കാടൻ എം.പി പാരിതോഷികം വിതരണം ചെയ്തു. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. ജോസ് കെ. മാണി എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., മോൻസ് ജോസഫ് എം.എൽ.എ., റോഷി അഗസ്റ്റിൻ എം.എൽ.എ., ഡോ. എൻ. ജയരാജ് എം.എൽ.എ., സിപിഐ സംസ്ഥാന സമിതി അംഗം ടി.ബി. വിനു, പി.യു. തോമസ്, ജിയോ ലൂക്കോസ്, ഷൈലാ ജോയി ചെമ്മാച്ചേൽ, തോമസ് കോട്ടൂർ എന്നിവർ പ്രസംഗിച്ചു.