വിശ്വാസത്തിൽ ഉറച്ചു നിൽക്കാനുള്ള ആഹ്വാനവുമായി പ്രശസ്ത സിനിമാതാരം മാർക്ക് വാൽബർഗ്

വിശ്വാസത്തിൽ ഉറച്ചു നിൽക്കാനുള്ള ആഹ്വാനവുമായി പ്രശസ്ത അമേരിക്കൻ സിനിമാതാരം മാർക്ക് വാൽബർഗ്. ഓശാന ഞായർ ദിനത്തിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ഓശാന ഞായറിന്റെ ആശംസ കൈമാറുകയും ഈ പ്രതിസന്ധി കാലത്ത് വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നത്.

ഹാപ്പി ഓശാന, ദൈവം അനുഗ്രഹിക്കട്ടെ എന്ന വാക്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇപ്പോൾ നിങ്ങൾ എല്ലാവരെയും ഞങ്ങൾ ഓർക്കുന്നു. നമുക്ക് വിശ്വാസം ഉണ്ട്. നമ്മുടെ ചുറ്റുമുള്ളവർക്കും ദൈവത്തിൽ വിശ്വാസം ഉണ്ട്. ആ വിശ്വാസത്തിൽ ഉറച്ചു നിൽക്കാം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. അദ്ദേഹം പറയുന്നു.

ദൃശ്യത്തിൽ വാൽബർഗിനും ഭാര്യയ്ക്കും പിന്നിലായി ഒരു വലിയ കുരിശു കാണാം. തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി ഏറ്റു പറയുന്നതിൽ സന്തോഷവാനാണ് വാൽബർഗ്. വെൽബെർഗിന്റെ ഭാര്യ റിയ ഡർഹാം വിവാഹത്തിനു മുൻപ് 2009 ൽ ആണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. ഇവർക്ക് നാല് മക്കളാണ് ഉള്ളത്.