ദമ്പതികൾ ചേർന്നുള്ള പ്രാർത്ഥനയുടെ പ്രാധാന്യം ഉയർത്തിപ്പിടിച്ച് മാർക്ക് വാൽബർഗും ഭാര്യയും

ദമ്പതികൾ ഒത്തുചേർന്ന് പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ച് പ്രശസ്ത ഹോളിവുഡ് നടൻ മാർക്ക് വാൽബർഗും അദ്ദേഹത്തിൻറെ ഭാര്യയും. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചെറിയ വീഡിയോയിലൂടെയാണ് ഇരുവരും ഒരുമിച്ചു പ്രാർത്ഥിക്കുവാനും വ്യായാമം ചെയ്യുവാനും ദമ്പതികളായവരോട് ആഹ്വാനം ചെയ്യുന്നത്.

ദമ്പതികൾ ഒരുമിച്ചു പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും നിൽക്കുകയും ചെയ്യണം. ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബങ്ങള്‍ ഒരുമിച്ചു നിലനിൽക്കും എന്ന ഫാ. പാട്രിക് പെയ്‌റ്റണിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഈ കാര്യം ഓർമിപ്പിച്ചത്. കൂടാതെ തന്റെ ജീവിതത്തിൽ ഉറക്കം ഉണർന്നാൽ ഉടൻ താൻ പ്രാർത്ഥനയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. “എന്റെ ഒരു ദിവസം ആരംഭിക്കുമ്പോൾ ഞാൻ ആദ്യം ചെയ്യുന്നത് മുട്ടുകുത്തി ദൈവത്തിനു നന്ദി പറയുക എന്നതാണ്. ഞാൻ എന്റെ വീടിന്റെ പുറത്തിറങ്ങുമ്പോൾ ഒക്കെയും ആദ്യം കാണുന്ന ദൈവാലയത്തിനു മുന്നിൽ വണ്ടി നിർത്തി പ്രാർത്ഥിക്കും.” -വാൽബർഗ് പറയുന്നു.

ആഴമായ കത്തോലിക്കാ വിശ്വാസത്തിനു ഉടമയായ വാൽബർഗ് ദൈവത്തിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിക്കുന്നതിനുള്ള എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുന്ന വ്യക്തിയാണ്. ഒപ്പം ക്രൈസ്തവ മൂല്യങ്ങൾക്ക് നിരക്കാത്ത പ്രവർത്തനങ്ങളെ വിമർശിക്കുവാനും അദ്ദേഹം ശ്രമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.