മല്ലപ്പള്ളി ദിവ്യകാരുണ്യ മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ആശീര്‍വാദ കര്‍മ്മവും ഉദ്ഘാടനവും നടന്നു

ദിവ്യകാരുണ്യ മിഷനറി സഭയുടെ എമ്മാവൂസ് പ്രവിശ്യയുടെ ധ്യാന സംരംഭമായ ദിവ്യകാരുണ്യ മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ആശീര്‍വാദ കര്‍മ്മവും ഉദ്ഘാടനവും നടന്നു. ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ധ്യാനകേന്ദ്രത്തിന്റെ ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിച്ചു.

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ധ്യാനകേന്ദ്രം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിവസം തന്നെ ധ്യാനകേന്ദ്രം ആശീര്‍വാദ കര്‍മ്മം നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ആണ് ദിവ്യകാരുണ്യ മിഷനറി സഭ. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബഹുമാനപ്പെട്ട ഈപ്പച്ചന്‍ കിഴക്കേത്തലക്കല്‍ അച്ചന്‍ വാടക വീട്ടില്‍ ആരംഭിച്ച ശുശ്രൂഷയാണ് ഇന്ന് നിരവധി മേഖലകളിലൂടെ വളര്‍ന്ന് വികസിച്ച് അനേകര്‍ക്ക് അത്താണിയായി മാറിയിരിക്കുന്നത്.

നിലവില്‍ നൂറു പേര്‍ക്ക് താമസിച്ച് ധ്യാനിക്കുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കപ്പെടുന്നത്. 2019 ജനുവരി മാസം മുതല്‍ എല്ലാ മാസങ്ങളിലും തുടര്‍ച്ചയായി താമസിച്ചുള്ള ധ്യാനങ്ങള്‍ ഇവിടെ ക്രമീകരിക്കപ്പെടുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.