മരിയന്‍ എ​​​​ക്സ്പോയുമായി ആലപ്പുഴ പൂങ്കാവ് പള്ളി 

​​​​പ്ര​​​​സി​​​​ദ്ധ മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ കാ​​​​ണാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കി മ​​​​രി​​​​യ​​​​ൻ എ​ക്സ്പോ! പ്ര​​​​സി​​​​ദ്ധ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​യ ആ​​​​ല​​​​പ്പു​​​​ഴ പൂ​​​​ങ്കാ​​​​വ് പ​​​​ള്ളി​​​​യി​​​​ലെ മൈ​​​​താ​​​​ന​​​​ത്ത് ഇ​​​​രു​​​​പ​​​​തി​​​​നാ​​​​യി​​​​രം ച​​​​തു​​​​ര​​​​ശ്ര​​​​യ​​​​ടി​​​​യി​​​​ൽ ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന പ്ര​​​​ദ​​​​ർ​​​​ശ​​​​ന ​ശാ​​​​ല​​​​യി​​​​ലാ​​​​ണ് എ​​​​ട്ടു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വ​​​​ൻ തു​​​​ടി​​​​ക്കു​​​​ന്ന മാ​​​​തൃ​​​​ക ഒ​​​​രു​​​​പ​​​​റ്റം ക​​​​ലാ​​​​കാ​​​​ര​​​​ൻ​​​​മാ​​​​ർ ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഫ്രാ​​​​ൻ​​​​സി​​​​ലെ ലൂ​​​​ർ​​​​ദ്, ജ​​​​പ്പാ​​​​നി​​​​ലെ അ​​​​ക്കി​​​​ത്ത, ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ലെ ബെ​​​​യ​​​​റിം​​​​ഗ്, മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലെ ഗ്വാദലൂ​​​​പെ, അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഗു​​​​ഡ് ഹെ​​​​ൽ​​​​പ്, റു​​​​വാ​​​​ണ്ട​​​​യി​​​​ലെ കി​​​​ബ്ഹോ, പോ​​​​ർ​​​​ച്ചു​​​​ഗ​​​​ലി​​​​ലെ ഫാ​​​​ത്തി​​​​മ, ബോ​​​​സ്നി​​​​യ​​​​യി​​​​ലെ മെജൂഗോറെ എ​​​​ന്നീ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ശു​​​​ദ്ധ മാ​​​​താ​​​​വി​​​​ന്‍റെ അ​​​​ദ്ഭു​​​​ത പ്ര​​​​ത്യ​​​​ക്ഷീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും അ​​​​ട​​​​യാ​​​​ള​​​​ങ്ങ​​​​ളും മ​​​​നു​​​​ഷ്യ​​​​കു​​​​ല​​​​ത്തി​​​​നു ന​​​​ല്കി​​​​യ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളും എ​​​​ക്സ്പോ​​​​യി​​​​ൽ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ഫാ​​​​ത്തി​​​​മ​​​​യി​​​​ലെ ഇ​​​​ട​​​​യ​​​​ബാ​​​​ല​​​​ക​​​​ർ​​​​ക്കു മാ​​​​താ​​​​വ് പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന​​​​തും മെജ്യൂഗോറെയിലെ കു​​​​രി​​​​ശി​​​​ൽ​​​​നി​​​​ന്ന് ഉ​​​​യ​​​​ർ​​​​ന്നു വ​​​​രു​​​​ന്ന ക്രി​​​​സ്തു​​​​വി​​​​ന്‍റെ രൂ​​​​പ​​​​വും ഫ്രാ​​​​ൻ​​​​സ് അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു സ​​​​മ്മാ​​​​നി​​​​ച്ച സ്റ്റാ​​​​ച്യു ഓ​​​​ഫ് ലി​​​​ബ​​​​ർ​​​​ട്ടി​​​​യും ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ ക്രൂ​​​​ര​​​​മു​​​​ഖ​​​​ങ്ങ​​​​ളും അ​​​​മേ​​​​രി​​​​ക്ക​​​​ൻ വൈ​​​​റ്റ് ഹൗ​​​​സു​​​​മൊ​​​​ക്കെ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​ടെ ശ്ര​​​​ദ്ധ​​​​യാ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്നു. 16നു ​​​​തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ദ​​​​ർ​​​​ശ​​​​നം 26നു ​​​​സ​​​​മാ​​​​പി​​​​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.