അനുഗ്രഹീത മറിയം – വി. ജോൺപോൾ രണ്ടാമൻ പാപ്പായുടെ മരിയൻ പ്രാർത്ഥന

മറിയമേ നീ അനുഗ്രഹീതയാകുന്നു. കാരണം, നീ ദൈവവചനത്തിൽ വിശ്വസിച്ചു. അവന്റെ വാഗ്ദാനങ്ങളിൽ നീ പ്രത്യാശിച്ചു. നീ സ്നേഹത്തിൽ പരിപൂർണ്ണ ആയിരുന്നു.

മറിയമേ, നീ അനുഗ്രഹീതയാകുന്നു. എലിസബത്തിനെ തിടുക്കത്തിൽ ശുശ്രൂഷിച്ച നീ അനുഗ്രഹീതയാകുന്നു. ബെദ്ലേഹമിൽ മാതൃത്വത്തിന്റെ നന്മ വിതറിയ നീ അനുഗ്രഹീതയാകുന്നു. പീഡനങ്ങളിൽ ശക്തയായിരുന്ന നീ അനുഗ്രഹീതയാകുന്നു.

യേശുവിനെ സ്ഥിരോത്സാഹത്തോടെ ദൈവാലയത്തിൽ അന്വേഷിച്ച നീ അനുഗ്രഹീതയാകുന്നു. നസ്രത്തിൽ ലളിതജീവിതം നയിച്ച നീ അനുഗ്രഹീതയാകുന്നു.

കാനായിൽ മാദ്ധ്യസ്ഥ്യം വഹിച്ച നീ അനുഗ്രഹീതയാകുന്നു. കുരിശിൻചുവട്ടിലെ അമ്മസാന്നിധ്യമായി നിലകൊണ്ട നീ അനുഗ്രഹീതയാകുന്നു. ഉത്ഥാനം വിശ്വസ്തതയോടെ കാത്തിരുന്ന നീ അനുഗ്രഹീതയാകുന്നു. പെന്തക്കുസ്താ തിരുനാളു വരെ സ്ഥിരതയോടെ പ്രാർത്ഥിച്ച നീ അനുഗ്രഹീതയാകുന്നു.

സ്വർഗ്ഗത്തിലേയ്ക്കുള്ള നിന്റെ മഹത്വപൂർണ്ണമായ ആരോപണത്താൽ നീ അനുഗ്രഹീതയാകുന്നു. തിരുസഭയ്ക്ക് മാതൃസംരക്ഷണം നൽകുന്ന നീ അനുഗ്രഹീതയാകുന്നു. മനുഷ്യവംശം മുഴുവനും വേണ്ടി നിരന്തരം മാദ്ധ്യസ്ഥ്യം വഹിക്കുന്ന നീ അനുഗ്രഹീതയാകുന്നു.

1986-ൽ ജോൺപോൾ രണ്ടാമൻ പാപ്പയുടെ കൊളംബിയാ സന്ദർശനവേളയിലെ പ്രാർത്ഥനയുടെ സ്വതന്ത്രപരിഭാഷ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.