മാതാവിന്റെ ജനന തിരുനാളിനൊരുങ്ങാം: മാതൃപഥം 4

അവിവേകികളുടെയും ധിക്കാരികളുടെയും ഈ ലോകത്തിനു മുൻപിൽ, പരിശുദ്ധ അമ്മയുടെയും ക്രിസ്തുവിന്റെയും ആഴമായ അനുസരണം വലിയ ചോദ്യങ്ങൾ നമ്മോട് ചോദിക്കുന്നുണ്ട്. ക്രിസ്തുവിനെ അടുത്തനുകരിക്കുന്നു എന്ന് അവകാശപ്പെടുന്നവർ പോലും സ്വന്തം സുരക്ഷിതത്വത്തിന് ഇളക്കം തട്ടുമ്പോൾ മറ്റുള്ളവരിൽ സംരക്ഷണം തേടുന്നത് മനസിനെ ഭാരപ്പെടുത്താറുണ്ട്.

കലപ്പയിൽ കൈവച്ചിട്ട് പിന്തിരിഞ്ഞു നോക്കുന്നവർ ദൈവരാജ്യത്തിന് യോഗ്യരല്ല എന്ന ഗുരുവചനം ഓർക്കണം. കുരിശുമരണത്തോളം അനുസരണം ഉള്ളവനായിത്തീരാൻ ക്രിസ്തു പഠിച്ചത് സ്വന്തം അമ്മ പാലിച്ചു പോന്ന അണമുറിയാത്ത വിധേയപ്പെടലിൽ നിന്നായിരിക്കണം. ക്രിസ്തുവിന്റെ കുരിശും ക്രിസ്തുവിനെ അനുഗമിക്കുന്നവരും ലോകത്തിന് എന്നും ഭോഷത്വമാണല്ലോ. മാതാവിന്റെയും ക്രിസ്തുവിന്റെയും അനുസരണം എന്ന ഭോഷത്വം അല്ലേ ലോകരക്ഷയ്ക്ക് നിതാന്തമായി ഭവിച്ചത്.

നമ്മുടെ ഇഷ്ടങ്ങളിൽ ദൈവേഷ്ടം കാണുവാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം…