മാതാവിന്റെ ജനന തിരുനാളിനൊരുങ്ങാം: മാതൃപഥം 3

ക്രിസ്തുവിന് ലോകത്തില്‍ അവതരിക്കുവാൻ മറിയം ഉപകരണമായതു പോലെ, ദൈവം വസിക്കുന്നിടത്തൊക്കെയും മറിയത്തിന്റെ കൈ പിടിച്ചാണ് നാം കയറേണ്ടത്. സർവ്വ നന്മകളുടെയും ഉറവിടമായ ദൈവപുത്രൻ, തന്റെ അമ്മയായി മറിയത്തെ തിരഞ്ഞെടുത്തുവെങ്കിൽ ദൈവത്തിലേയ്ക്ക് അടുക്കുവാനുള്ള എളുപ്പമായ വഴിയും മറിയമാകുന്ന വാതിൽ തന്നെയാണ്.

എന്നെ അറിയാവുന്ന അമ്മയ്ക്ക്, അവളുടെ പുത്രനിലേയേക്ക് ഞാൻ അനുഗമിക്കേണ്ട വഴി കാട്ടിത്തരുവാൻ എളുപ്പമാണ്. സകല സുകൃതങ്ങളുടെയും കൂടാരത്തിലേയ്ക്ക് കടക്കാൻ മറിയത്തിന്റെ കരവലയം കുറുക്കുവഴിയാണ്. ആ അമ്മയുടെ കരം പിടിച്ചാൽ സ്വർഗ്ഗത്തിലെത്താം. പരിശുദ്ധ അമ്മയാണ് സ്വർഗ്ഗത്തിന്റെ വാതിൽ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.