മാതാവിന്റെ ജനന തിരുന്നാളിനൊരുങ്ങാം: മാതൃപഥം 1

റോസീന പീറ്റി

സ്ത്രീത്വം എന്ന  വിശുദ്ധിയുടെ പൂർണ്ണരൂപമായി സ്വന്തം അമ്മയെ ക്രിസ്തു  പലപ്പോഴും ഉയർത്തി കാണിക്കുന്നുണ്ട്. പാപമില്ലാത്തവളായി ആദ്യസ്ത്രീയായ ഹവ്വയെ ദൈവം സൃഷ്ടിച്ചു. എങ്കിലും അവളുടെ കർമ്മ വീഥിയിൽ അവൾ ഇടറി പോയി. പിന്നീട് അവളിൽ നിന്ന് ജനിച്ചവർ എല്ലാം പാപത്തിന്റെ ആധിക്യം  പേറിയാണല്ലോ ഭൂമിയിൽ പിറന്നു വീണത്.

എന്നാൽ  ദൈവപുത്രന് ജന്മം കൊടുക്കുവാൻ അനാദിയിലെ നിശ്ചയിക്കപ്പെട്ട സ്ത്രീ  പാപം ഇല്ലാത്തവളും ആ പരിശുദ്ധിയിൽ സവിസ്തരം നിലകൊണ്ടവളുമാണ്. പരാതിയോ പരിഭവമോ ഇല്ലാതെ ദൈവവചനം തന്നിൽ നിറവേറും എന്ന് വിശ്വസിച്  ദാസിയുടെ താഴ്മയിൽ നിലകൊണ്ട അവൾ ചെന്നുകയറിയ എല്ലാ ഇടവും വിശുദ്ധിയും സന്തോഷവും കൊണ്ട് നിറഞ്ഞതായി മാറുകയാണ്. സമൂഹത്തിലും സഹന വീഥിയിലും ഈ സ്ത്രീയുടെ സാന്നിധ്യം ഏറെ ആശ്വാസം ആകുന്നതായി തിരുവചനത്തിൽ നമ്മൾ കാണുന്നുണ്ട്.

പരിശുദ്ധ അമ്മയെപ്പോലെ മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുവാനും നമ്മുടെ വാക്കിലും നോക്കിലും മറ്റുള്ളവർക്ക് കൈത്താങ്ങാകുവാനും സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും അനുഗ്രഹമായി മാറുവാനും നമുക്കും പ്രാർത്ഥിക്കാം.

റോസീന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.