അമ്മയ്ക്കരികിൽ വിശുദ്ധരോടൊത്ത് – ഇരുപത്തിനാലം ദിനം: നാറെകിലെ വി. ഗ്രിഗറി

ജീവിക്കുന്നവരുടെ അമ്മ എന്നു വിളിക്കപ്പെടുന്ന മറിയമേ, നിൻ്റെ പ്രാർത്ഥനകളുടെ ചിറകിനാൽ എന്നെ സഹായിക്കണമേ. അതുവഴി കണ്ണീരിൻ്റെ ഈ താഴ്‌വരയിൽ നിന്ന് ജീവൻ്റെ ഭവനത്തിലേയ്ക്കുള്ള എൻ്റെ നിര്‍ഗ്ഗമനം യാതനകൾ കൂടാതെയാകാൻ എന്നെ സഹായിക്കട്ടെ.

ഹവ്വായുടെ ദു:ഖങ്ങളുടെ സൗഖ്യദായകേ, എൻ്റെ ആകുലതകളുടെ ദിനങ്ങളെ ആനന്ദത്തിൻ്റെ ഉത്സവദിനമാക്കണമേ. എൻ്റെ മദ്ധ്യസ്ഥേ, എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യണമേ. അവർണ്ണനീയമായ നിൻ്റെ പരിശുദ്ധിയിൽ ഞാൻ വിശ്വസിക്കുന്നതുപോലെ നിൻ്റെ വാക്കുകൾക്കു നൽകുന്ന നല്ല സ്വീകരണത്തിലും ഞാൻ വിശ്വസിക്കുന്നു.

സ്ത്രീകളിൽ അനുഗ്രഹീതയായവളേ, ദുരിതത്തിലായ എന്നെ നിൻ്റെ കണ്ണീരിനാൽ സഹായിക്കണമേ. ഓ ദൈവമാതാവേ, അനുരജ്ഞനം നേടുന്നതിനായി എൻ്റെ മുട്ടുകൾ ഞാൻ മടക്കട്ടെ. അത്യുന്നത ദൈവത്തിൻ്റെ സക്രാരിയേ, ദുരിതത്തിലായിരിക്കുന്ന എനിക്കുവേണ്ടി ഉത്സുകയാകണമേ.

ഓ സ്വർഗ്ഗീയ ദൈവാലയമേ, ഞാൻ വീഴുമ്പോൾ എൻ്റെ കരങ്ങളിൽ പിടിക്കണമേ. നിന്നിലുള്ള പുത്രനെ ഞാൻ മഹത്വപ്പെടുത്തുന്നു. എന്നിലുള്ള ദൈവീകതയെ ഉണർത്തി കാരുണ്യത്തിൻ്റെയും ക്ഷമയുടെയും അത്ഭുതത്താൽ ഞാൻ അവനെ സന്തോഷിപ്പിക്കട്ടെ. ദൈവത്തിൻ്റെ അമ്മയും ദാസിയും ആയവളേ നിനക്കു ലഭിക്കുന്ന ബഹുമാനത്തെ ഞാൻ എന്നും വാഴ്ത്തിപ്പാടട്ടെ. നിന്നിലൂടെ എൻ്റെ രക്ഷ പ്രത്യക്ഷമാകട്ടെ. ആമ്മേൻ.

വിവര്‍ത്തനം: ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.