അമ്മയ്ക്കരികിൽ വിശുദ്ധരോടൊത്ത് 2: വി. ജോൺ ക്രിസോസ്തോം

രണ്ടാം ദിനം: വി. ജോൺ ക്രിസോസ്തോം

ഓ കന്യകയായ അമ്മേ, വാഴുക! ഞങ്ങളുടെ സഭയുടെ പരമാനന്ദവും സിംഹാസനവും മഹത്വവും അടിത്തറയും അലങ്കാരവും നീ തന്നെ. നിന്റെ സുതനും ഞങ്ങളുടെ രക്ഷകനുമായ ഈശോയോട് ഞങ്ങൾക്കുവേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കേണമേ. നിന്റെ മാദ്ധ്യസ്ഥ്യം വഴി വിധിദിവസത്തിൽ ഞങ്ങൾക്കു കരുണ ലഭിക്കട്ടെ. ദൈവത്തെ സ്നേഹിക്കുന്നവർക്കായി കരുതിവച്ചിരിക്കുന്ന എല്ലാ നന്മകളും ഞങ്ങൾക്കു ലഭിക്കുവാൻ പ്രാർത്ഥിക്കേണമേ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപയിലൂടെയും സ്നേഹത്തിലൂടെയും പിതാവിനോടും പരിശുദ്ധാത്മാവിനോടും കൂടി മഹത്വവും ശക്തിയും ബഹുമാനവും
ഇന്നും എന്നും എന്നേയ്ക്കും ഉണ്ടായിരിക്കട്ടെ. ആമ്മേൻ.

ഫാ. ജെയ്സൺ കുന്നേൽ