മാര്‍ഗ്ഗംകളി മത്സരം സംഘടിപ്പിച്ചു

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ഗ്ഗംകളി മത്സരം സംഘടിപ്പിച്ചു. കെ.സി.സി-യുടെ സാംസ്‌കാരിക വിഭാഗമായ ക്‌നാനായ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മത്സരത്തിന് കല്ലറ പുത്തന്‍പള്ളി യൂണിറ്റ് ആതിഥേയത്വം വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കെ.സി.സി അതിരൂപതാ പ്രസിഡന്റ് തമ്പി എരുമേലിക്കര അദ്ധ്യക്ഷത വഹിച്ചു. ഒന്നാം സമ്മാനമായ, മോണ്‍സിഞ്ഞോര്‍ ജേക്കബ് വെള്ളിയാന്‍ ട്രോഫിയും 15,000 രൂപയും ഇരവിമംഗലം ടീം കരസ്ഥമാക്കി. രണ്ടാം സമ്മാനമായ ഡോ. ലൂക്കോസ് എള്ളങ്കില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 10,000 രൂപ ക്യാഷ് അവാര്‍ഡും പുന്നത്തുറ ടീമും മൂന്നാം സമ്മാനമായ ഫിലിപ്പ് ജോസഫ് കണിച്ചേരില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 7,000 രൂപ ക്യാഷ് അവാര്‍ഡും കല്ലറ പഴയപള്ളി ടീമും കരസ്ഥമാക്കി.

കടുത്തുരുത്തി വലിയപള്ളി വികാരി റവ. ഫാ. എബ്രാഹം പറമ്പേട്ട് സമ്മാനദാനം നിര്‍വ്വഹിച്ചു. കല്ലറ സെന്റ് മേരീസ് പള്ളി വികാരി ഫാ. ബൈജു എടാട്ട് അനുഗ്രഹപ്രഭാഷണം നടത്തി.

കള്‍ച്ചറല്‍ സൊസൈറ്റി അതിരൂപതാ കണ്‍വീനര്‍ സ്റ്റീഫന്‍ ചെട്ടിക്കന്‍, ബിനോയി ഇടയാടിയില്‍, ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, ജോണി തോട്ടുങ്കല്‍, സ്റ്റീഫന്‍ കുന്നുംപുറം, തോമസ് അരയത്ത്, തോമസ് അറക്കത്തറ, സഞ്ജു കളപ്പുരയില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.