ജീവന്റെ സംരക്ഷണത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കുമായി ശബ്ദമുയർത്തി മെക്സിക്കൻ ജനത

സ്ത്രീകളുടെ അവകാശങ്ങൾക്കായും ജീവന്റെ സംരക്ഷണത്തിനായും ശബ്ദമുയർത്തിക്കൊണ്ട് ഒരു ദശലക്ഷത്തോളം ആളുകൾ അണിനിരന്ന കൂറ്റൻ മാർച്ചിന് സാക്ഷ്യം വഹിച്ച് മെക്സിക്കോ. രാജ്യവ്യാപകമായി നടന്ന എല്ലാ മാർച്ചിലും തന്നെ നിരവധിപ്പേർ പങ്കെടുത്തു.

മെക്സിക്കോ സിറ്റിയിലെ നാഷണൽ ഓഡിറ്റോറിയത്തിന്റെ താഴെ, രാവിലെ പതിനൊന്നു മണിക്കു മുമ്പുതന്നെ ആയിരക്കണക്കിനാളുകൾ ഒത്തുകൂടി. തലസ്ഥാനത്തു നിന്നു മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ ഉണ്ടായിരുന്നു. പോസ്റ്ററുകളിലും മുദ്രാവാക്യങ്ങളിലും ഗർഭച്ഛിദ്രത്തിനെതിരെയും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയും ആളുകൾ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.