മാർച്ച് ഫോർ ലൈഫിന്റെ അടുത്ത വർഷത്തെ തീം പ്രസിദ്ധപ്പെടുത്തി

2021 -ൽ നടക്കുന്ന മാർച്ച് ഫോർ ലൈഫിന്റെ വിഷയം വെളിപ്പെടുത്തി. ‘ടുഗതർ സ്ട്രോങ്ങ്; ലൈഫ് യുണൈറ്റ്സ്’ എന്ന വിഷയത്തെ ആസ്പദമാക്കി കൊണ്ടായിരിക്കും മാർച്ച് ഫോർ ലൈഫ് നടക്കുക. വാർഷിക മാർച്ച് ഫോർ ലൈഫ് 2021 ജനുവരി 29 -ന് നടക്കുമെന്ന് പരിപാടി സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ വാർഷിക മനുഷ്യാവകാശ പ്രകടനമായ മാർച്ച് ഫോർ ലൈഫ് ഓരോ വർഷവും അതിന്റെ വിഷയം തിരഞ്ഞെടുക്കുന്നത് ആ വർഷത്തിൽ ജീവന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരിക്കും. ഒന്നിച്ചു നിൽക്കുവാൻ പല മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും ഒരുമിച്ചു നിൽക്കുമ്പോൾ നാം ശക്തരാകുന്നു എന്നത് എത്ര മനോഹാരിതയാണെന്നും അത് തന്നെയാണ് മാർച്ച് ഫോർ ലൈഫിന്റെ വിഷയത്തിലൂടെ ഓർമ്മിപ്പിക്കുന്നതെന്നും മാർച്ച് ഫോർ ലൈഫിന്റെ പ്രസിഡണ്ട് മാൻസിനി വെളിപ്പെടുത്തി.

ഓരോ വർഷവും വളരെയധികം പ്രാർത്ഥിച്ചു ഒരുങ്ങിയാണ് തങ്ങൾ വിഷയം തിരഞ്ഞെടുക്കുന്നതെന്നും ദൈവകൃപയാൽ എല്ലാം സാധ്യമാണെന്നും മാൻസിനി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.