മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കാന്‍ മലയാളികളും

ജീവന്റെ സംസ്‌ക്കാരം വ്യാപിപ്പിക്കുവാന്‍ ലക്ഷ്യമിട്ട് നാഷണല്‍ ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ ഉള്‍പ്പെടെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രോ ലൈഫ് റാലികളില്‍ പങ്കെടുക്കുവാന്‍ മലയാളികളും. ജനുവരി 18 നു വാഷിംഗ്ടണില്‍ വച്ചു നടക്കുന്ന മാര്‍ച്ചില്‍ ഫോര്‍ ലൈഫിന്റെ ബാനറിലാവും മലയാളികള്‍ പങ്കെടുക്കുക.

ആറാം വര്‍ഷമാണ് ‘4 ലൈഫി’ന്റെ ബാനറില്‍ മലയാളികള്‍ സംഘടിതരായി റാലിയില്‍ പങ്കെടുക്കുന്നത്. ഓരോ വര്‍ഷവും പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നത് ശ്രദ്ധേയമാണ്. വിവിധ ദിനങ്ങളിലായി 48 റാലികളാണ് റീജ്യൺ തലത്തിൽ നടക്കുന്നത്. ഇതിൽ ഒരു ഡസണോളം റാലികളിൽ ‘4 ലൈഫ്’ ശ്രദ്ധേയമായ സാന്നിധ്യമാകുമെന്നാണ് പ്രതീക്ഷ.

അമേരിക്കയിലെ ഏറ്റവും വലിയ പ്രോ ലൈഫ് റാലിയായ വാഷിംഗ്ടണ്‍ ഡി.സി ‘മാര്‍ച്ച് ഫോര്‍ ലൈഫി’ല്‍ ഇത്തവണ നൂറുകണക്കിന് മലയാളികള്‍ ‘4 ലൈഫി’ന്റെ ബാനറില്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.