മനുഷ്യക്കടത്തിനെതിരെ ‘പ്രാര്‍ത്ഥനയുടെ മാരത്തോണ്‍’

ഫെബ്രുവരി 8 മനുഷ്യക്കടത്തിനെതിരായ പ്രാര്‍ത്ഥനയുടെയും അവബോധത്തിന്റെയും 7-ാമത് രാജ്യാന്തരദിനമായി ആചരിക്കും. മനുഷ്യക്കടത്തിനെതിരായി പ്രവര്‍ത്തിക്കുന്ന സന്യാസ സമൂഹങ്ങളുടെ ആഗോളസംഘടനയായ ‘തലീത്താ-കും’ന്റെയും (Talitha Kum) ഫ്രാന്‍സിസ് പാപ്പാ അദ്ധ്യക്ഷനായുള്ള കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും വത്തിക്കാന്‍ സംഘത്തിന്റെയും നേതൃത്വത്തിലായിരിക്കും പ്രാര്‍ത്ഥനാദിനം ആചരിക്കപ്പെടുന്നത്.

ഫെബ്രുവരി 8-ന് ഓരോ രാജ്യത്തും അവരവരുടെ പ്രാദേശികസമയത്ത് രാവിലെ 8 മുതല്‍ വൈകുന്നേരം 5 മണി വരെ മനുഷ്യക്കടത്തിന്റെ യാതനകള്‍ അനുഭവിക്കുന്നവര്‍ക്കു വേണ്ടിയും അവരുടെ വിമോചനത്തിനും നന്മയ്ക്കുമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിച്ചുകൊണ്ടായിരിക്കും ഈ ദിനാചരണം പ്രാര്‍ത്ഥനയുടെ മാരത്തോണായി മാറ്റുവാന്‍ സാധിക്കുന്നതെന്ന് സംഘാടകരുടെ പ്രസ്താവന വ്യക്തമാക്കി.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.