കുഞ്ഞച്ചന്‍ യേശുവിന്റെ സ്നേഹ വിപ്ലവം സ്വജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കി : മാര്‍ ടോണി നീലങ്കാവില്‍

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതു യേശുവിന്റെ സ്‌നേഹ വിപ്ലവമാണെന്നു തൃശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. രാമപുരം ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു കൊടിയേറ്റിനു ശേഷം അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയയില്‍ ആണ് അദ്ദേഹം കുഞ്ഞച്ചന്റെ ജീവിത മാതൃക മഹത്തായ ഒന്നായിരുന്നു എന്ന് അനുസ്മരിച്ചത്.

പാവപ്പെട്ടവരോടും അവഗണിക്കപ്പെട്ടവരോടും പരിത്യജിക്കപ്പെട്ടവരോടും കൂടെയായിരുന്നുകൊണ്ട് കുഞ്ഞച്ചന്‍ അവരിലേക്കു ദൈവസ്‌നേഹത്തെ ഒരു പ്രവാഹം പോലെ ഒഴുക്കിവിടുകയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ ഒന്‍പതിനു ഫാ. സണ്ണി കുറ്റിക്കാട്ട് സിഎംഐ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കി. തുടര്‍ന്ന് കരിസ്മാറ്റിക് പ്രേഷിത സംഗമം നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.