വി. അൽഫോൻസാമ്മ, സഹനങ്ങളെ സ്വർഗ്ഗത്തിലേക്കുള്ള വഴിയാക്കിയവൾ: മാർ തോമസ് തറയിൽ

വി. അൽഫോൻസാമ്മ തന്റെ ജീവിതത്തിലെ സഹനങ്ങളെ സ്വർഗ്ഗത്തിലേക്കുള്ള വഴിയാക്കി വിശുദ്ധി കൈവരിച്ചവളാണെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ. 33 -മത് അൽഫോൻസാമ്മ തീർത്ഥാടനത്തിന്റെ ഭാഗമായി കുടമാളൂർ അൽഫോൻസാ ജന്മഗൃഹത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

കോവിഡ് സൃഷ്ടിക്കുന്ന പ്രതികൂല സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു ജീവിക്കാൻ കുട്ടികളെ പഠിപ്പിക്കണമെന്ന് മാതാപിതാക്കന്മാരെയും അധ്യാപകരെയും മാർ തോമസ് തറയിൽ ഓർമ്മിപ്പിച്ചു. മിഷൻലീഗ് ജോയിന്റ് ഡയറക്ടർമാരായ ഫാ. ആൻഡ്രൂസ് പാണംപറമ്പിൽ, ഫാ. അനീഷ് കുടിലിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.