നീതി നിഷേധത്തിനെതിരെയുള്ള പ്രതിഷേധം ക്രൈസ്തവ ധർമ്മം: മാർ തോമസ് തറയിൽ

സമൂഹത്തിലെ നീതി നിഷേധത്തിനും ദുഷ് പ്രവണതകൾക്കും വിഭാഗീയ പ്രവർത്തനങ്ങൾക്കുമെതിരെ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധർമ്മമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. കത്തോലിക്കാ കോൺഗ്രസ് അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അൽമായ നേതൃസംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം വിശ്വാസ സമൂഹത്തോട് വിശുദ്ധ കുർബാന മദ്ധ്യേ ബോധവത്ക്കരണ ഭാഗമായി നടത്തുന്ന പ്രസംഗങ്ങൾ പോലും തെറ്റായി അടർത്തി മാറ്റി വികലമായി ചിത്രീകരിക്കപ്പെടുന്നു. രാഷ്ട്രീയ മാധ്യമ ആത്മീയ രംഗത്ത് പ്രവർത്തിക്കുന്നവർ ഒറ്റക്കെട്ടായി ലഹരി ഉൾപ്പെടെയുള്ള സാമൂഹ്യ വിപത്തിനെതിരെ പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.