കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സം​​​​സ്കൃ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​നം കൃഷി: മാ​ർ തോ​മ​സ് ത​റ​യി​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കൃഷിയാണ് കേരളത്തിന്റെ സംസ്‌കൃതിയുടെ അടിസ്ഥാനമെന്ന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്ര​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ. ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്സ് ക്ല​​​​ബ് (​ഡി​​​​എ​​​​ഫ്സി) സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച കേ​​​​ര​​​​ള ക​​​​ർ​​​​ഷ​​​​ക ജാ​​​​ഥ​​​​യു​​​​ടെ സ​​​​മാ​​​​പ​​​​നം സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

“ഇന്ന് കാർഷിക മേഖല അവഗണനയുടെ വക്കിലാണ്. കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യെ​​​​ക്കു​​​​റി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ അ​​​​റി​​​​യു​​​​ന്ന​​​​തി​​​​ന് അ​​​​ടു​​​​ത്തി​​​​ടെ അ​​​​മ്പൂ​​​​രി, മാ​​​​യം മേ​​​​ഖ​​​​ല​​​​യി​​​​ൽ പോ​​​​യി​​​​രു​​​​ന്നു. കാ​​​​ട്ടു​​​​പ​​​​ന്നി, കു​​​​ര​​​​ങ്ങ് തു​​​​ട​​​​ങ്ങി​​​​യ വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ർ​​​​ഷി​​​​ക വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​മൂ​​​​ലം ത​​​​ങ്ങ​​​​ൾ പ​​​​ട്ടി​​​​ണി​​​​യി​​​​ലാ​​​​ണെ​​​​ന്നാ​​​​ണ് അ​​​​വി​​​​ട​​​​ത്തെ ക​​​​ർ​​​​ഷ​​​​ക​​​​ർ ത​​​​ന്നോ​​​​ടു പ​​​​റ​​​​ഞ്ഞ​​​​ത്. മൃ​​​​ഗ​​​​ങ്ങ​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു നി​​​​യ​​​​മ​​​​മു​​​​ള്ള ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യും കൃ​​​​ഷി​​​​ക്കാ​​​​രെ​​​​യും സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ല്ല. ക​​​​ർ​​​​ഷ​​​​ക സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​യ്ക്കു സ്ഥി​​​​ര​​​​മാ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ വേ​​​​ണം. കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മു​​​​ള്ള യു​​​​വാ​​​​ക്ക​​​​ൾ ക​​​​ട​​​​ന്നു​​​വ​​​​ര​​​​ണം. സാ​​​​ങ്കേ​​​​തി​​​​ക പ​​​​രി​​​​ജ്ഞാ​​​​ന​​​​വും ക​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് നേ​​​​ട്ട​​​​ങ്ങ​​​​ൾ കൈ​​​​വ​​​​രി​​​​ക്ക​​​​ണം.” എന്ന് ബിഷപ്പ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.