കോവിഡ് ബാധിതർക്ക് ആശ്വാസമായി മാർ സ്ലീവാ മെഡിസിറ്റിയുടെ കോവിഡ് ഫൈറ്റേഴ്സ്

കോവിഡ് ബാധിതരായി വീട്ടിൽ കഴിയുന്നവർക്ക് ആശ്വാസമായി പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ മാർ സ്ലീവാ മെഡിസിറ്റി നേതൃത്വം നല്‍കുന്ന മാർ സ്ലീവാ മെഡിസിറ്റി കോവിഡ് ഫൈറ്റേഴ്‌സ്. കോവിഡ് ബാധിച്ചും ക്വാറന്റൈൻ മൂലവും വീടുകളിൽ കഴിയേണ്ടി വരുന്നവർക്കായി നിർദ്ദേശങ്ങളും ചികിത്സയും നൽകുവാൻ ഡോക്ടർ, നഴ്‌സ് എന്നിവർ ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ ഒരു ടീം ആണ് ഇത്. വീടുകളിൽ എത്തി വേണ്ട പരിചരണം നൽകുന്ന വിധത്തിലാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്.

ഇന്നലെ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തത്. മഹാമാരിയായ കോവിഡ്-19 കേരളത്തിലും ഭീതിയായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, രോഗത്തിനെതിരേയുള്ള ഫലപ്രദമായ ചെറുത്തുനില്പിന് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ദൗത്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.