അൽഫോൻസാമ്മ സ​ഹ​നം സ്നേ​ഹ​മാ​ണെ​ന്ന് ജീ​വി​തം​ കൊണ്ട് തെളിയിച്ച വിശുദ്ധ: മാ​ർ പു​ളി​ക്ക​ൽ

സ​​ഹ​​നം എ​​ന്ന സ​​മ​​സ്യ​​യു​​ടെ മു​​മ്പി​​ൽ ഇ​​ന്ന് ആ​​ധു​​നി​​കലോ​​കം വ​​ഴി​​മു​​ട്ടി നി​​ൽ​​ക്കു​​ക​​യാ​​ണെ​​ന്നും സ​​ഹ​​നം സ്നേ​​ഹ​​മാ​​ണെ​​ന്ന് ജീ​​വി​​തം ​​കൊ​​ണ്ട് മൊ​​ഴി​​മാ​​റ്റം ന​​ട​​ത്തി​​യ​​വ​​ളാണ് വി​​. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ​​ന്നും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത സ​​ഹാ​​യമെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ. ഭ​ര​ണ​ങ്ങാ​ന​ത്ത് അ​​ൽ​​ഫോ​​ൻ​​സാ തി​​രു​​നാ​​ളി​​ന്‍റെ എ​​ട്ടാം ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം.

ലോ​​കം വെ​​റു​​ക്കു​​ന്ന സ​​ഹ​​ന​​ത്തെ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ സ്നേ​​ഹ​​മെ​​ന്നാ​​ണ് വി​​ളി​​ക്കു​​ന്ന​​ത്. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ കു​​രി​​ശി​​ൻചു​​വ​​ട്ടി​​ലി​​രു​​ന്നു ധ്യാ​​നി​​ച്ചുപ​​ഠി​​ച്ച വി​​ശു​​ദ്ധ ര​​ഹ​​സ്യ​​ങ്ങ​​ൾ, ജീ​​വി​​തം വ്യാ​​ഖ്യാ​​നി​​ച്ചാ​​ണ് സ​​ഹ​​ന​​ങ്ങ​​ൾ സ്നേ​​ഹ​​മാ​​ണെ​​ന്ന് ലോ​​ക​​ത്തെ പ​​ഠി​​പ്പി​​ച്ച​​തെ​​ന്നും മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ പ​റ​ഞ്ഞു.

ഇ​​ന്ന​​ലെ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ലാ​​യി ഫാ. ​​തോ​​മ​​സ് വ​​ലി​​യ​​വീ​​ട്ടി​​ൽ, ഫാ. ​​മാ​​ത്യു ചീ​​രാം​​കു​​ഴി സി​​എം​​ഐ, ഫാ. ​​മൈ​​ക്കി​​ൾ ന​​രി​​ക്കാ​​ട്ട്, ഫാ. ​​അ​​ഗ​​സ്റ്റി​​ന്‍റെ തെ​​രു​​വ​​ത്ത്, ഫാ. ​​അ​​ഗ​​സ്റ്റി​​ൻ​ കൊ​​ഴു​​പ്പ​​ൻ​​കു​​റ്റി എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​നയ​​ർ​​പ്പി​​ച്ചു. വൈ​​കു​​ന്നേ​​രം ഫാ. ​​മാ​​ത്യു പാ​​റ​​ത്തൊ​​ട്ടി ആ​​ഘോ​​ഷ​​മാ​​യ റം​​ശ പ്രാ​​ർത്ഥ​​ന​​യ്ക്കു നേ​​തൃ​​ത്വം ന​​ൽ​​കി. ജ​​പ​​മാ​​ല- മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ നൂ​​റു​​ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. ഫാ. ​​ജോ​​സ​​ഫ് കു​​റു​​പ്പ​​ശേ​​രി​​യി​​ൽ കാ​​ർമ്മി​​ക​​ത്വം വ​​ഹി​​ച്ചു.