ധാർമിക മൂല്യങ്ങളെ തകർക്കുന്ന വിധികൾ പുനഃപരിശോധിക്കണം: മാർ ജോസഫ് പെരുന്തോട്ടം

കുടുംബ മൂല്യങ്ങൾ തകർക്കുന്ന കോടതി വിധികൾ പുനഃപരിശോധിക്കണമെന്നു ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. വിവാഹേതര ബന്ധം, സ്വവർഗ്ഗ ബന്ധം, ദയാവധം എന്നിവ സംബന്ധിച്ച കോടതി വിധികൾ പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടു ചങ്ങനാശേരി അതിരൂപതാ മാതൃ-പിതൃവേദി, പ്രോലൈഫ് സെൽ എന്നിവയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ പോസ്റ്റോഫീസിലേയ്ക്ക് നടത്തിയ പ്രതിഷേധ റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രിസ്തീയ വിശ്വാസങ്ങളുടെ അടിസ്ഥാനം കുടുംബങ്ങളാണ്. അടുത്തകാലത്തു വന്ന ചില സുപ്രീം കോടതി വിധികൾ കുടുംബബന്ധങ്ങളെ തകർക്കുന്നവയാണ്. അതോടൊപ്പം ആർഷ ഭാരത സംസ്കാരത്തിന്റെ കെട്ടുറപ്പിനെയും ബാധിക്കുന്നു. അതിനാൽ തന്നെ ഈ വിധികൾ പുനഃപരിശോധിക്കുക ആവശ്യമാണ്. കുമ്പസാരത്തെയും കൂദാശകളെയും പൗരോഹിത്യത്തെയും അവഹേളിക്കാൻ നടക്കുന്ന നീക്കങ്ങൾ വിശ്വാസികളെ വേദനിപ്പിക്കുന്നതാണ്. ബിഷപ്പ് ചൂണ്ടിക്കാട്ടി.

സീറോ മലബാർ സഭാ വക്താവ് ഫാ. മാത്യു ചന്ദ്രൻകുന്നേൽ മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.