സമാധാനം തേടുന്നവർക്കുള്ള ദൈവത്തിന്റെ ഉത്തരമാണ് ദിവ്യകാരുണ്യം: മാർ പാംപ്ലാനി

സമാധാനം തേടി അലയുന്ന സകല മനുഷ്യർക്കുമുള്ള ദൈവത്തിന്റെ നിത്യമായ ഉത്തരമാണ് വിശുദ്ധ കുർബാന എന്ന് തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി പ്രസ്താവിച്ചു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസ്സിൽ ദിവ്യകാരുണ്യം പ്രത്യാശയുടെ ഉറവിടം എന്ന വിഷയത്തെ ആധാരമാക്കിയുള്ള പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ദിവ്യകാരുണ്യം പകരുന്ന പ്രത്യാശയുടെ സന്ദേശത്തെ ഏറ്റവും ആഴത്തിൽ അടയാളപ്പെടുത്തുന്ന ആരാധനാക്രമം പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനാക്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.