ഡൽഹിയിലെ കർഷക സമരം മാതൃകയാക്കണം: മാർ മാത്യു അറയ്ക്കൽ

പഞ്ചാബിലെ കർഷകർ നടത്തിയതുപോലെയുള്ള സമര പരമ്പരകൾ ഇടുക്കിയിലെ കർഷകരും നടത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ. ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി നെടുങ്കണ്ടത്ത് നടത്തിയ ഉപവാസസമരം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ ഭൂ പ്രശ്നങ്ങൾ വളരെ സങ്കീർണ്ണമാണ്. സമര പാരമ്പരകൾകൊണ്ട് മാത്രമേ അവ പരിഹരിക്കാൻ കഴിയുകയുള്ളൂ. കർഷകരുടെ പ്രശ്നങ്ങൾ നാം കാണുന്നതിനേക്കാൾ സങ്കീർണ്ണമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.