വലിയ കുടുംബങ്ങള്‍ക്ക് പ്രോത്സാഹനവുമായി മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഫൗണ്ടേഷന്‍

മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ എൺപതാം ജന്മദിനത്തോട് അനുബന്ധിച്ച് ‘മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഫൗണ്ടേഷന്‍’ എന്നപേരിൽ ട്രസ്റ്റ് നിലവിൽ വന്നു. ഉദാരമതികളുടെ സംഭാവനകളാണ് ഇതിന്റെ സാമ്പത്തിക സ്രോതസ്.

സഭയുടെ വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുക, നിലവിലുള്ള വലിയ കുടുംബങ്ങളെ ആത്മീയ, മാനസിക, മാനവിക തലങ്ങളിൽ ശക്തീകരിക്കുക, ഇത്തരം കുടുംബങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളർഷിപ്പ് നൽകുക, സമർപ്പിത ദൈവവിളികൾ പ്രോത്സാഹിപ്പിക്കുക മുതലായ വിവിധ ലക്ഷ്യങ്ങളോടെയാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്. വിവിധ തുറകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 ട്രസ്റ്റിമാരാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.