യുവാക്കൾ ദേശസ്‌നേഹം ഉള്ളവരാകണം: മാർ ജോസഫ് കല്ലറങ്ങാട്ട്

യുവാക്കൾ രാജ്യത്തിനായി സേവനംചെയ്ത് ദേശസ്‌നേഹം ഉള്ളവരാകണമെന്നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. എസ്എംവൈഎം പാലാ രൂപതയുടെ ചേർപ്പുങ്കൽ മാർത്തോമാ മണ്ഡപത്തിൽ മാർത്തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്.

ചരിത്രബോധമുള്ള പുസ്തകങ്ങൾ എഴുതിയ പാലാക്കാരെ അനുസ്മരിക്കുകയും പാരന്പര്യ ബോധ്യങ്ങൾ ഈട്ടിയുറപ്പിക്കാൻ സുറിയാനി ഭാഷാ പഠനകേന്ദ്രങ്ങൾ തുടങ്ങുകയും ക്രമേണ അതിനെ യൂണിവേഴ്‌സിറ്റിയാക്കി മാറ്റുകയും ചെയ്യണമെന്നും ബിഷപ് അഭിപ്രായപ്പെട്ടു. മാർത്തോമാശ്ലീഹായുടെ ചെരുപ്പ് വച്ച സ്ഥലം ചേർപ്പുങ്കൽ ആയി മാറിയെന്ന പാരന്പര്യം വളരെ ബലവത്താണെന്നും വൈദേശിക ശക്തികൾക്കെതിരെയും അനീതികൾക്കെതിരെയും ഒന്നിച്ചുനിന്ന കാലത്തെ നിലപാടുകൾ െ്രെകസ്തവ സഭകൾക്ക് ഇന്നും ഉണ്ടാകണമെന്നും മാർ കല്ലറങ്ങാട്ട് ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.