മാർ ജോസഫ് പൗവ്വത്തലിന് ഇന്ന് 92 -ാം പിറന്നാൾ

ആർച്ചുബിഷപ്പ് മാർ ജോസഫ് പൗവ്വത്തലിന് ഇന്ന് 92 -ാം പിറന്നാൾ. ജന്മദിനത്തോട് അനുബന്ധിച്ചു ആഘോഷങ്ങളോ സന്ദർശനങ്ങളോ ഇല്ലാതെ ആർച്ചുബിഷപ്പ് ഹൗസിൽ വിശുദ്ധ ബലിയർപ്പണം ഉണ്ടായിരുന്നു.

1939 ആഗസ്റ്റ് 14 -ന് കുറുമ്പനാടം ഉലഹന്നാൻ -മേരി ദമ്പതികളുടെ മകനായി ജനിച്ചു. ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളേജിൽ 1962 മുതൽ 1972 ഇക്കണോമിക്‌സ് അദ്ധ്യാപകനായിരുന്നു. 1972 – ജനുവരി 29 -ന് ചങ്ങനാശേരി സഹായമെത്രാൻ ആയി. ചങ്ങനാശേരി ആർച്ചുബിഷപ്പായി 21 വർഷം ശുശ്രൂഷ ചെയ്തു.

19 പുസ്തകങ്ങളും ഒട്ടനവധി കാലോചിത ലേഖനങ്ങളും മാർ പൗവ്വത്തിൽ രചിച്ചിട്ടുണ്ട്. നാളേക്കുവേണ്ടി മതം രാഷ്ട്രം രാഷ്ട്രീയം എന്നതാണ് അടുത്തിടെ പ്രസിദ്ധീകരിച്ച പുസ്തകം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.